June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ഒമർ അബ്ദുള്ളയുടെ മോചനം; നിലപാട് കടുപ്പിച്ച് സുപ്രീം കോടതി

By Janayugom Webdesk
March 18, 2020

ജമ്മുകശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ കഴിഞ്ഞ വര്ഷം മുതൽ തടവിൽ കഴിയുന്ന ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയെ മോചിപ്പിക്കുന്നതിനെ കുറിച്ച് നിലപാട് അറിയിക്കണമെന്ന് കേന്ദ്ര സർക്കാരിനോടും കശ്മീർ ഭരണകൂടത്തോടും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഒമര്‍ അബ്ദുള്ളയുടെ സഹോദരി സാറ അബ്ദുള്ള പൈലറ്റിന്റെ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, എം.ആര്‍. ഷാ എന്നിവരങ്ങുന്ന ബഞ്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

അദ്ദേഹത്തെ മോചിപ്പിക്കുന്നെങ്കിൽ ഉടനെ മോചിപ്പിക്കണമെന്നും അല്ലങ്കിൽ കോടതിയ്ക്ക് വിഷയം കൂടുതൽ ഗൗരവത്തോടെ പരിഗണിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. അടുത്ത് തന്നെ കേസ് പരിഗണിക്കുന്നതിന് വേണ്ടി ഒരു തിയതി നിശ്ചയിക്കണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ കപിൽ സിബൽ ആവശ്യപ്പെട്ടു.

ENGLISH SUMMARY: supreme court on omar abdul­la’s release

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.