തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയവുിമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചു കൊണ്ടുള്ള ഓർഡർ കയ്യിൽ കിട്ടിയതായി രഹ്ന ഫാത്തിമ. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ മൂന്നംംഗ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. ഏത് സമയത്തും ഉണ്ടായേക്കാവുന്ന ശാരീരീകാക്രമണത്തിൽ നിന്നും സംരക്ഷണത്തിനായും, ശബരിമലയിൽ പോയി ദർശനം നടത്തി തിരികെ വരുന്നതിനായുമുളള പൊലീസ് സംരക്ഷണം വേണം.
you may also like this video
കൊടുത്തിരിക്കുന്ന പരാതികളിൽ എഫ്ഐആറിട്ട് അന്വേഷണം നടത്താൻ എതിർ കക്ഷികൾക്ക് ഡയറക്ഷൻ നൽകുക. എന്നിവയായിരുന്നു ഹർജിയിലെ ആവശ്യങ്ങൾ. ഇതിൽ രഹ്ന ഫാത്തിമയ്ക്ക് സംരക്ഷണം നൽകണം എന്ന ആവശ്യമാണ് സുപ്രീം കോടതി അനുവദിച്ചത്. ഇന്ന് വൈകീട്ട് ഓഡർ കയ്യിൽ കിട്ടിയത് മുതൽ എനിക്ക് പ്രൊട്ടക്ഷൻ കിട്ടുംമെന്ന് രഹ്ന ഫാത്തിമ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.ശബരിമലയിൽ പോകാൻ സ്പെഷൽ പ്രൊട്ടക്ഷൻ അനുവദിക്കുന്ന കാര്യം, വിശാല ബഞ്ച് ഉടൻ രൂപീകരിച്ചു തീരുമാനം വന്ന ശേഷം പരിഗണയ്ക്കുമെന്നും താൻ കൊടുത്ത പരാതികളിൽ അന്വേഷണം വേഗത്തിൽ ആക്കാൻ ഡയറക്ഷൻ നൽകും എന്നു പ്രതീക്ഷിക്കുന്നു എന്നും രഹ്ന ഫാത്തിമ പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.