Web Desk

January 10, 2020, 12:32 pm

തീരദേശ പരിപാലന നിയമ ലംഘനം; മരട് ഫ്ലാറ്റുകൾക്ക് പിന്നാലെ കാപ്പിക്കോ റിസോര്‍ട്ടും പൊളിക്കണം

Janayugom Online

ദില്ലി: തീരദേശ പരിപാലന നിയമം ലംഘിച്ച്‌ നിര്‍മ്മിച്ച മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് പിന്നാലെ ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ടും പൊളിക്കാൻ സുപ്രീംകോടതി ഉത്തരവ്. വേമ്പനാട് കായലിലെ നെടിയത്തുരുത് ദ്വീപിലാണ് തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച കാപ്പിക്കോ റിസോര്‍ട്ട്. അനധികൃതമായി നിര്‍മ്മിച്ച ഈ റിസോര്‍ട്ട് പൊളിച്ചു കളയാന്‍ നേരത്തെ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ റിസോര്‍ട്ട് ഉടമകള്‍ സമർപ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ സുപ്രീം കോടതി വിധി വന്നിരിക്കുന്നത്.

2013ല്‍ ആണ് ഇപ്പോള്‍ സുപ്രീംകോടതി ജഡ്ജിയായ ജസ്റ്റിസ് കെഎം ജോസഫിന്റെ നേതൃത്വത്തിലുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചു നീക്കാന്‍ ഉത്തരവിട്ടത്. ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ അധ്യക്ഷന്‍ ആയ ബെഞ്ച് ആണ് കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചു കളയണമെന്ന് വിധിച്ചിരിക്കുന്നത്.

Eng­lish Sum­ma­ry: Supreme Court ordered to demol­ish Kapi­co resort in Alappuzha.

you may also like this video;