October 3, 2022 Monday

Related news

October 3, 2022
October 1, 2022
September 29, 2022
September 29, 2022
September 27, 2022
September 24, 2022
September 23, 2022
September 21, 2022
September 20, 2022
September 20, 2022

കൊറോണ: പൗരത്വം തെളിയിക്കാനാകാത്തതിന്റെ പേരിൽ തടവിൽ കഴിയുന്നവരെ മോചിപ്പിക്കണം: സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
April 13, 2020 5:59 pm

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൗരത്വം തെളിയിക്കാനാകാത്തതിന്റെ പേരിൽ അസമിൽ തടവിൽ കഴിയുന്നവരെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്. രണ്ടു വർഷത്തിന് മുകളിൽ തടവിൽ കഴിയുന്നവരെ ഒരു ലക്ഷം രൂപയുടെ ജാമ്യത്തിൽ തൽക്കാലം മോചിപ്പിക്കാനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പൗരത്വ രജിസ്റ്ററിൽ ഇടം പിടിക്കാത്തവർക്കും ഫോറീൻ ട്രൈബ്യുണലുകളിൽ പൗരത്വം തെളിയിക്കാൻ കഴിയാത്തവർക്കും ഇനി ഇത് ലഭ്യമാകും.

ENGLISH SUMMARY: supreme court ordered to free caa pris­on­ers due to covid

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.