യുപിയില്‍ അറസ്റ്റുചെയ്ത മാധ്യമപ്രവര്‍ത്തകനെ വിട്ടയക്കണമെന്ന് സുപ്രിം കോടതി

Web Desk
Posted on June 11, 2019, 11:49 am

യുപിയില്‍ അറസ്റ്റുചെയ്ത മാധ്യമപ്രവര്‍ത്തകനെ വിട്ടയക്കണമെന്ന് സുപ്രിം കോടതി. മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനൗജിയയെ വിട്ടയക്കണമെന്ന് ഭാര്യ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രിം കോടതിയുടെ നിര്‍ദ്ദേശം. ഇതൊരു കൊലപാതകകേസല്ലെന്നും സുപ്രിം കോടതി പറഞ്ഞു.

സാധാരണ ഇത്തരം കേസുകള്‍ പ്രോത്സാഹിപ്പിക്കാത്തതാണെങ്കിലും ഒരു മനുഷ്യന്‍ 11 ദിവസം ജയിലില്‍ കഴിയാനാവില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. കനൗജിയ അടക്കം 5 പേരെയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന പേരില്‍ അറസ്റ്റുചെയ്ത് ജയിലിലടച്ചത്. ഇത് ഇന്ത്യയില്‍ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി.

നിയമങ്ങളുടെ ദുരുപയോഗമെന്ന് ഇതിനെ എഡിറ്റേഴ്സ് ഗില്‍ഡ് വിമര്‍ശിച്ചു. നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

You May Also Like This: