Web Desk

ന്യൂഡൽഹി:

January 27, 2021, 8:46 pm

താണ്ഡവ്; നിർമ്മാതാക്കൾക്ക് ഇടക്കാല സംരക്ഷണം നൽകണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

Janayugom Online

താണ്ഡവ് വെബ്സീരീസ് നിർമ്മാതാക്കൾക്ക് ഇടക്കാല സംരക്ഷണം നൽകണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി .താണ്ഡവിൽ ഹിന്ദു ദൈവങ്ങളെ പരിഹസിച്ചുവെന്ന ആരോപണം ഉയർന്നതിനു പിന്നാലെയാണ് യുപി പൊലീസ് അണിയറ പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സീരീസിലെ അഭിനേതാവായ സീഷാൻ അയൂബ്, ആമസോൺ ക്രിയേറ്റീവ് ഹെഡ് അപർണ പുരോഹിത്, നിർമാതാവ് ഹിമാൻഷു കിഷൻ മെഹ്റ എന്നിവരാണു അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേസുകൾ മുംബൈ കോടതിയിലേക്കു മാറ്റണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കി.

മതസ്പർധയുണ്ടാക്കി, ആരാധനാലയത്തെ അപകീർത്തിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ മഹാരാഷ്ട്ര പൊലീസും കേസെടുത്തിട്ടുണ്ട്. സീരിസിനെതിരെ വിവാദമുയർന്നതോടെ വെബ്സീരീസിന്റെ അണിയറപ്രവർത്തകർ മാപ്പു പറയുകയും വിവാദരംഗങ്ങൾ നീക്കാൻ തയാറാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ ഉൾപ്പെടെയുള്ള താരനിര അണിനിരന്ന വെബ്സീരീസാണ് താണ്ഡവ്.

ENGLISH SUMMARY; SUPREME COURT REJECT INTERIM PROTECTION FOR THANDAV FILM WORKERS

YOU MAY ALSO LIKE THIS VIDEO