രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തളളി

Web Desk

ന്യൂഡൽഹി

Posted on August 07, 2020, 2:43 pm

നഗ്ന ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച കേസില്‍ രഹ്ന ഫാത്തിമയുടെ മുൻകൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തളളി. രാജ്യത്തിന്റെ സംസ്കാരത്തെ കുറിച്ച് കുട്ടികള്‍ക്ക് എന്ത് ധാരണയാണ് ഈ പ്രവര്‍ത്തിയിലൂടെ ലഭിക്കുകയെന്നും കോടതി ചോദിച്ചു.രഹ്ന ഫാത്തിമ ചെയ്തത് അസംബന്ധവും പ്രചരിപ്പിച്ചത് അശ്ശീലവുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.

രഹനാ ഫാത്തിമയുടെ മുൻകൂര്‍ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതിയും തളളിയിരുന്നു. രഹ്ന ഫാത്തിമയ്ക്കെതിരെ പോസ്കോ നിയമ പ്രകാരമുളള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്തായിരുന്നു നേരത്തെ ഹൈക്കോടതി മുൻകൂര്‍ ജാമ്യം നിരസിച്ചത്. ഇതേ തുടര്‍ന്നാണ് രഹ്ന സുപ്രീം കോടതിയെ സമീപിച്ചത്. കുട്ടികളുടെ ജീവിതത്തില്‍ അമ്മയ്ക്കുളള സ്വാധീനം വിശദീകരിച്ചു കൊണ്ടായിരുന്നു ഹൈക്കാടതിയുടെ നടപടി.

ENGLISH SUMMARY: supreme court reject rehna fathi­ma’s bail