ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റിന് അറസ്റ്റ് ചെയ്യാമെന്ന് സുപ്രീംകോടതി

Web Desk
Posted on September 05, 2019, 11:06 am

നു്യൂഡല്‍ഹി: :ഐഎന്‍എക്‌സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌മെന്റ് കേസില്‍ പി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഇപ്പോള്‍ ചിദബരത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്. ഇതോടെ എന്‍ഫോഴ്‌സ്‌മെന്റിന് പി ചിദംബരത്തെ അറസ്റ്റ് ചെയ്യാം.
മുന്‍കൂര്‍ ജാമ്യം ആരുടേയും മൗലിക അവകാശമല്ലെന്നും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഗൗരവമുള്ളതാണെന്നും സുപ്രീംകോടതി പറഞ്ഞു. സിബിഐ കസ്റ്റഡി ഇന്ന് തീരാനിരിക്കെയാണ് എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ പി ചിദംബരത്തിന് കനത്ത തിരിച്ചടി.