10 February 2025, Monday
KSFE Galaxy Chits Banner 2

Related news

February 10, 2025
February 10, 2025
February 8, 2025
February 7, 2025
February 5, 2025
February 4, 2025
February 3, 2025
February 3, 2025
February 3, 2025
January 31, 2025

സുധാ ഭരദ്വാജിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐ ഹര്‍ജി സുപ്രീംകോടതി തള്ളി

Janayugom Webdesk
ന്യൂഡല്‍ഹി
December 7, 2021 12:17 pm

ഭീമ കൊറേഗാവ് കേസില്‍ മൂന്നുവര്‍ഷമായി ജയിലില്‍ കഴിയുന്ന സാമൂഹ്യ പ്രവര്‍ത്തക സുധാ ഭരദ്വാജിന്റെ ജാമ്യം റദ്ദാക്കണമെന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. ബോംബെ ഹൈക്കോടതിയുടെ വിധിയില്‍ ഇടപെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് ജസ്റ്റിസുമാരായ യു യു ലളിത്, രവീന്ദ്ര ഭട്ട്, ബെലാ ഭാട്ട്യ എന്നിവരടങ്ങിയ ബെ‍ഞ്ച് നിരീക്ഷിച്ചു. ഡിസംബര്‍ എട്ടിന് എന്‍ഐഎ കോടതിയില്‍ ഹാജരാക്കി ജാമ്യ വ്യവസ്ഥ അനുസരിച്ച് സുധാ ഭരദ്വാജിനെ വിട്ടയക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരെയാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ പരമോന്നത കോടതിയെ സമീപിച്ചത്. 

2018 ഓഗസ്റ്റിലായിരുന്നു സുധ ഭരദ്വാജിനെ അറസ്റ്റ് ചെയ്തത്. യഥാസമയം കുറ്റപത്രം നല്കുന്നതില്‍ വീഴ്ച വരുത്തിയ എന്‍ഐഎ പല തവണ സമയം നീട്ടിവാങ്ങിയെങ്കിലും നടപ്പിലാക്കിയില്ല. 90 ദിവസത്തെ വീട്ടുതടങ്കലിന് പുറമേ തന്നെ നിയമപ്രകാരമുള്ള കസ്റ്റഡി കാലാവധി 2019 ജനുവരിയില്‍ അവസാനിച്ചിരുന്നുവെന്ന് കണ്ടെത്തിയാണ് ഡിസംബര്‍ രണ്ടിന് ബോംബെ ഹൈക്കോടതി സുധയ്ക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചത്.
eng­lish sum­ma­ry; Supreme Court reject­ed peti­tion seek­ing can­cel­la­tion of Sud­ha Bhard­wa­j’s bail
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.