കോടതിയലക്ഷ്യ കേസ്; പ്രശാന്ത് ഭൂഷണ്‍ നല്‍കിയ വിശദീകരണം സുപ്രീംകോടതി തളളി

Web Desk

ന്യൂഡല്‍ഹി

Posted on August 10, 2020, 2:13 pm

കോടതിയലക്ഷ്യ കേസില്‍ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ നല്‍കിയ വിശദീകരണം സുപ്രീംകോടതി തളളി. കേസില്‍ വിശദമായ വാദം കേള്‍ക്കാൻ ജസ്റ്റീസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബഞ്ച് തീരുമാനിച്ചു. രണ്ടായിരത്തി ഒമ്പതില്‍ പ്രശാന്ത് ഭൂഷണ് എതിരെ ഹരീഷ് സാല്‍വെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയാണ് ഇപ്പോള്‍ കോടതി പരിഗണിക്കുന്നത്.

പകുതിയിലധികം ചീഫ് ജസ്റ്റിസുമാര്‍ അഴിമതിക്കാരായിരുന്നു എന്ന പ്രശാന്ത് ഭൂഷന്റെ പരാമര്‍ശത്തിലാണ് കോടതി നടപടിയെടുത്തത്. അഴിമതി എന്നത് കൊണ്ട് കൈക്കൂലി വാങ്ങുന്നു എന്ന് മാത്രമല്ല ഉദ്ദേശിച്ചതെന്ന് പ്രശാന്ത് ഭൂഷണ്‍ വിശദീകരിച്ചു. മാപ്പു പറയാൻ തയ്യാറല്ലെന്ന് പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കിയിരുന്നു. ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നത് കോടതിയലക്ഷ്യത്തില്‍ വരുമോ എന്ന് വിശദമായി പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം.

ENGLISH SUMMARY: supreme court reject­ed prashanth bhushan’s expla­na­tion

YOU MAY ALSO LIKE THIS VIDEO