ബിറ്റ്കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്ക് റിസര്‍വ്വ് ബാങ്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ സുപ്രീം കോടതി ഇല്ലാതാക്കി. ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, അനിരുദ്ധ ബോസ്, വി രാമസുബ്രഹ്മണ്യന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി.ബാങ്കുകളെയും ബാങ്കിങ് ഇതര സാമ്പത്തിക സ്ഥാപനങ്ങളെയും ക്രിപ്‌റ്റോ കറന്‍സി ബിസിനസ്സ് നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് റിസര്‍വ്വ് ബാങ്ക് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇതിനെതിരെ ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിര്‍ച്വല്‍ കറന്‍സി നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട് എന്ന നിഗമനത്തിലാണ് ആര്‍ബിഐ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
എന്നാൽ ആർബിഐയുടെ തീരുമാനം ധാർമ്മിക വശങ്ങൾ ചൂണ്ടിക്കാട്ടിയാണെന്ന് ഹർജിക്കാർ ആരോപിച്ചു. ക്രിപ്റ്റോ കറൻസി സമ്പദ് വ്യവസ്ഥയെ ഏതുവിധത്തിൽ ബാധിക്കുമെന്നതിൽ പഠനങ്ങൾ ഒന്നും നടത്താതെയാണ് ബാങ്കിന്റെ തീരുമാനമെന്നും ഹർജിയിൽ പറയുന്നു. ക്രിപ്റ്റോകറൻസികളിൽ ഏറ്റവും മൂല്യമുള്ളത് ബിറ്റ്കോയിനാണ്. 8,815 ഡോളറിലാണ് കറൻസിയുടെ വ്യാപാരം നടക്കുന്നത്. 161 ബില്യൺ ഡോളറാണ് ബിറ്റ്കോയിന്റെ മൊത്തം വിപണിമൂല്യം.
ക്രിപ്‌റ്റോ കറന്‍സികള്‍ വഴി ഓണ്‍ലൈനില്‍ ഇടപാടുകള്‍ നടത്തുന്നവര്‍ക്കും അവരുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്കും വിധി ഗുണകരമാണ്.
ENGLISH SUMMARY:Supreme Court reverses crypto currency ban
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.