October 2, 2022 Sunday

Related news

September 27, 2022
September 24, 2022
September 23, 2022
September 21, 2022
September 20, 2022
September 19, 2022
September 14, 2022
September 12, 2022
September 9, 2022
September 9, 2022

തെരഞ്ഞെടുപ്പ് ബോണ്ട്; ദുരുപയോഗത്തിന് സാധ്യതയെന്ന് സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
March 24, 2021 10:27 pm

തെരഞ്ഞെടുപ്പ് ബോണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് സുപ്രീം കോടതി. ഒരു രാഷ്ട്രീയപാർട്ടിക്ക് നൂറുകോടി രൂപ ബോണ്ടുകളിലൂടെ ലഭിക്കുകയും അവർ രാഷ്ട്രീയ പ്രവർത്തനത്തിന് പുറത്ത് ഉപയോഗിക്കുകയും ചെയ്താൽ എങ്ങനെ കണ്ടെത്താൻ കഴിയുമെന്നും സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആരാഞ്ഞു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗബെഞ്ച് കേസ് വിധിപറയാൻ മാറ്റി. 

2018 ലാണ് കേന്ദ്രസർക്കാർ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന സ്വീകരിക്കാനായി തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി നടപ്പാക്കിയത്. ഇതിന്റെ സാധുത ചോദ്യംചെയ്തുകൊണ്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) നൽകിയ ഹർജി സുപ്രീംകോടതിയിലുണ്ട്. ഇത് ഒരു തവണ മാത്രമാണ് സുപ്രീംകോടതി പരിഗണിച്ചത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ മുൻ ഹര്‍ജിയിൽ തീർപ്പാകുന്നതുവരെ പുതിയ ബോണ്ടുകൾ ഇറക്കുന്നത് വിലക്കണമെന്ന ആവശ്യവുമായി എഡിആർ വീണ്ടും സുപ്രീംകോടതിയിലെത്തുകയായിരുന്നു. 

ബോണ്ടിലൂടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കള്ളപ്പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനായി എന്നായിരുന്നു അറ്റോര്‍ണി ജനറൽ കോടതിയെ അറിയിച്ചത്. അതേസമയം തെരഞ്ഞെടുപ്പ് കമ്മിഷൻ സംഭാവനാ ദാതാക്കള്‍ അജ്ഞാതരായി തുടരുന്നതിൽ ആശങ്കയുണ്ടെന്നായിരുന്നു അറിയിച്ചത്. തുടർന്ന് രാഷ്ട്രീയപാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനകള്‍ ഏത് രീതിയിലാണ് ഉപയോഗപ്പെടുത്തുന്നതെന്ന് കണ്ടെത്താൻ എന്താണ് മാർഗമെന്ന് കോടതി ആരാഞ്ഞത്. തീവ്രവാദ പ്രവർത്തനങ്ങൾക്കും അക്രമത്തിനും വരെ ഈ പണം ഉപയോഗപ്പെടുത്താൻ കഴിയില്ലേയെന്നും കോടതി ചോദിച്ചു. 

ഏപ്രില്‍ ഒന്നുമുതൽ പുതിയ ബോണ്ടുകൾ പുറപ്പെടുവിക്കാനാണ് കേന്ദ്രസർക്കാർ നീക്കം നടത്തുന്നത്. 6,64,250 ബോണ്ടുകളിലൂടെ രാഷ്ട്രീയ പാർട്ടികൾക്ക് 6535 കോടിയാണ് ഇതുവരെ സംഭാവനയായി ലഭിച്ചത്. ഇതിന്റെ 95 ശതമാനത്തിലേറെയും ബിജെപിക്കാണ്‌ ലഭിച്ചിട്ടുള്ളത്. 

Eng­lish Sum­ma­ry : Supreme court says elec­toral bond can be misused

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.