25 April 2024, Thursday

Related news

April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 20, 2024
April 20, 2024
April 18, 2024
April 15, 2024
April 15, 2024
April 8, 2024

ട്രെയിന്‍ വൈകിയാല്‍ റയില്‍വെ നഷ്ടപരിഹാരം നല്‍കണം: സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
September 8, 2021 3:11 pm

ട്രെയിനുകള്‍ വൈകിയോടുന്നതിന് നഷ്ടപരിഹാരം നല്‍കാന്‍ റയില്‍വെ അധികൃതര്‍ ബാധ്യസ്ഥരാണെന്ന് സുപ്രീം കോടതി. തങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ല തീവണ്ടി വൈകുന്നതിന് കാരണമായതെന്ന് തെളിയിക്കാന്‍ റയില്‍വെയ്ക്ക് കഴിയുന്നില്ലെങ്കില്‍ യാത്രക്കാര്‍ക്കുണ്ടായ നഷ്ടത്തിന് അധികൃതര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് പരമോന്നത കോടതി വ്യക്തമാക്കിയത്. ആള്‍വാറിലെ ജില്ലാ ഉപഭോക്തൃ പരാതി പരിഹാര സമിതിയുടെ ഉത്തരവ് ശരിവച്ച ദേശീയ ഉപഭോക്തൃ പരാതി പരിഹാര സമിതിയുടെ തീരുമാനത്തിനെതിരെയായിരുന്നു റയില്‍വെ സുപ്രീം കോടതിയെ സമീപിച്ചത്.

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യാന്‍ ബുക്ക് ചെയ്തെങ്കിലും, അജ്മീര്‍ ജമ്മു എക്സ്പ്രസ് ട്രെയിന്‍ നാല് മണിക്കൂര്‍ വൈകിയതിനെത്തുടര്‍ന്ന് തനിക്ക് കൃത്യസമയത്ത് എത്താന്‍ സാധിച്ചില്ലെന്നും ഫ്ലൈറ്റ് മിസ്സായെന്നും കാണിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സഞ്ജയ് ശുക്ല എന്നയാളാണ് നോര്‍ത്തേണ്‍ വെസ്റ്റേണ്‍ റയില്‍വെയ്ക്കെതിരെ ജില്ലാ ഉപഭോക്തൃ പരാതി പരിഹാര ഫോറത്തില്‍ പരാതി നല്‍കിയത്.

ടാക്സി ചാര്‍ജ് ഇനത്തില്‍ 15,000 രൂപയും ബുക്കിങ് ചാര്‍ജായ 10,000 രൂപയും ഉള്‍പ്പെടെ 35,000 രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ ഫോറം ഉത്തരവിട്ടു. ദേശീയ ഉപഭോക്തൃ ഫോറവും ഇത് ശരിവയ്ക്കുകയായിരുന്നു. ഇതിനെതിരെ റയില്‍വെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ എം ആര്‍ ഷാ, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ട്രെയിന്‍ വൈകുന്നത് റയില്‍വെയുടെ ഭാഗത്തുനിന്നുള്ള ശ്രദ്ധക്കുറവാണെന്ന് പറയാന്‍ സാധിക്കില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി വാദിച്ചെങ്കിലും കോടതി അത് മുഖവിലയ്ക്കെടുത്തില്ല.
ENGLISH SUMMARY;Supreme Court Says,Railways should pay com­pen­sa­tion for train delays
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.