24 April 2024, Wednesday

Related news

April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 20, 2024
April 20, 2024
April 18, 2024
April 15, 2024
April 15, 2024
April 8, 2024

ജനപ്രതിനിധികൾക്കെതിരായ കേസുകൾ പിൻവലിച്ചത് പുനഃപരിശോധിക്കണം; ഹൈക്കോടതികള്‍ക്ക് സുപ്രിം കോടതിയുടെ നിര്‍ദേശം

Janayugom Webdesk
August 26, 2021 7:37 pm

എംപിമാർക്കും എംഎൽഎമാർക്കും എതിരായ ക്രിമിനൽ കേസുകൾ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി പുറത്തിറങ്ങി. സെപ്റ്റംബർ 2020 ന് ശേഷം പിൻവലിച്ച കേസുകൾ പുനഃപരിശോധിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു .എംപിമാര്‍ക്കും എംഎൽഎമാര്‍ക്കും എതിരെയുള്ള 36 കേസുകളാണ് കേരളത്തിൽ പിൻവലിച്ചത്. 

ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തപ്പെട്ട കേസുകള്‍ പോലും ചില സംസ്ഥാന സര്‍ക്കാരുകള്‍ പിന്‍വലിച്ചതായി സുപ്രിം കോടതി വ്യക്തമാക്കി.എന്തുകൊണ്ട് കേസുകൾ പിൻവലിച്ചുവെന്ന് സർക്കാരുകൾ ഹൈക്കോടതികളെ അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ സുപ്രിം കോടതി ബെഞ്ച് നിര്‍ദേശിച്ചു. കേസുകൾ പരിശോധിച്ച് ഹൈക്കോടതികൾ ഉചിതമായ തീരുമാനം എടുക്കണമെന്നും സുപ്രീംകോടതി അറിയിച്ചു.
eng­lish summary;Supreme Court says,Withdrawal of cas­es against MPs should be reconsidered,
you may also like this video;

\

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.