Web Desk

ന്യൂഡല്‍ഹി

April 20, 2021, 1:54 pm

ഉത്തർപ്രദേശിലെ അഞ്ച് നഗരങ്ങളിൽ ലോക്ഡൗൺ നടപ്പാക്കണമെന്ന ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

Janayugom Online

ഉത്തർപ്രദേശിലെ അഞ്ച് നഗരങ്ങളിൽ ലോക്ഡൗൺ നടപ്പാക്കണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. യുപി സർക്കാരിന്റെ ഹർജിയിലാണ് നടപടി. ഹർജിയിൽ വാദം കേട്ട ചീഫ് ജസ്റ്റിസ് എസ്എ ബോഡേ അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതി ഉത്തരവ് റദ്ദാക്കുകയും രണ്ടാഴ്ച്ചക്കുള്ളിൽ ഇതുവരെ സ്വീകരിച്ച നടപടികൾ സമർപ്പിക്കാനും ഇടക്കാല ഉത്തരവിട്ടു. കോവിഡ് കേസുകള്‍ വന്‍തോതില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അഞ്ച് നഗരങ്ങളില്‍ അടച്ചുപൂട്ടല്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ലഖ്‌നൗ, പ്രഗ്യാരാജ്, വാരാണസി, കാണ്‍പുര്‍, ഗൊരഖ്പുര്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍ 26വരെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് അലഹാബാദ് ഹൈക്കോടതി നിര്‍ദേശിച്ചത്.

Eng­lish sum­ma­ry: supreme court stayed in Lock­down order
You may also like this video: