Web Desk

തിരുവനന്തപുരം

February 08, 2021, 3:01 pm

കൂടത്തായി കൊലപാതകം; ജോളിയുടെ ജാമ്യം സുപ്രിംകോടതി സ്‌റ്റേ ചെയ്തു

Janayugom Online

കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിയുടെ ജാമ്യം സുപ്രിംകോടതി സ്‌റ്റേ ചെയ്തു. കൂടത്തായി കൊലപാതക പരമ്പരയിലെ അന്നമ്മയെ കൊലപ്പെടുത്തിയ കേസിലാണ് ഹൈക്കോടതി ജോളിക്ക് ജാമ്യം അനുവദിച്ചിരുന്നത്. ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. സർക്കാരിന്റെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി ജാമ്യംസ്‌റ്റേ ചെയ്ത് ഉത്തരവിടുകയായിരുന്നു. 

പ്രതിയെ വിട്ടയച്ചിട്ടുണ്ടെങ്കിൽ ഉടൻ കസ്റ്റഡിയിൽ എടുക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ മോഹന ശാന്തന ഗൗഡർ, വിനീത് ശരൺ എന്നിവർ അടങ്ങിയ ബെഞ്ചാണ് ജാമ്യം സ്‌റ്റേ ചെയ്തത്.

Eng­lish summary:Supreme court stayed joli’s bail
You may also like this video: