കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിച്ചവര്‍ക്കും വിചാരണ തടവുകാര്‍ക്കും പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കണമെന്ന് സുപ്രീം കോടതി. ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിന് വേണ്ടിയാണിത്. പരോളോ ഇടക്കാല ജാമ്യമോ നൽകേണ്ടവരുടെ പട്ടിക തയ്യാറാക്കാൻ സംസ്ഥാനങ്ങളിൽ ഉന്നതതല സമിതി രൂപീകരിക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചു.
തടവ് പുള്ളികള്‍ക്ക് മാസ്‌കുകളും, സാനിറ്ററൈസുകളും ലഭ്യമാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ചെയര്‍മാന്‍ ആയിരിക്കും ഉന്നതതല സമിതി അധ്യക്ഷൻ. സംസ്ഥാന ആഭ്യന്തര സെക്രട്ടറി, ജയിലുകളുടെ ചുമതല ഉളള ഡയറക്ടര്‍ ജനറല്‍ എന്നിവര്‍ ആകും സമിതിയിലെ മറ്റ് അംഗങ്ങള്‍.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.