11 September 2024, Wednesday
KSFE Galaxy Chits Banner 2

താജ്മഹലിന് ചുറ്റുമുള്ള വാണിജ്യപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കണമെന്ന് സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
September 27, 2022 2:56 pm

താജ്മഹലിന്റെ 500 മീറ്റര്‍ ചുറ്റളവില്‍ എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങളും ഉടന്‍ നിര്‍ത്തണമെന്ന് ആഗ്ര വികസന അതോറിറ്റിയോട് സുപ്രീം കോടതി. താജ്മഹലിന്റെ 500 മീറ്റര്‍ ചുറ്റളവില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കാന്‍ അധികാരികളോട് നിര്‍ദേശിക്കണമെന്ന അപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ്. കോടതിയുടെ ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എഎസ് ഓക്ക എന്നിവരടങ്ങിയ ബെഞ്ച് ആഗ്ര വികസന അതോറിറ്റിയോട് നിര്‍ദേശിച്ചു.

സ്മാരകത്തിന്റെ 500 മീറ്റര്‍ ചുറ്റളവില്‍ വാഹന ഗതാഗതത്തിനുള്ള കര്‍ശന നിയന്ത്രണങ്ങള്‍ക്കുപുറമെ, നിര്‍മ്മാണ നിരോധിത മേഖലയാണ്. സ്മാരകത്തിന് സമീപം മരം കത്തിക്കുന്നതിനും പ്രദേശത്തുടനീളം മുനിസിപ്പല്‍ ഖരമാലിന്യങ്ങളും കാര്‍ഷിക മാലിന്യങ്ങളും കത്തിക്കുന്നതും മുന്‍പ് നിരോധിച്ചിരുന്നു. താജ്മഹലിന് സമീപമുള്ള എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങളും തടയുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിനനുകൂലമായി അമിക്കസ് ക്യൂറിയുടെ വാദങ്ങള്‍ അംഗീകരിച്ചായിരുന്നു ബെഞ്ച് ഉത്തരവിട്ടത്.

Eng­lish sum­ma­ry; Supreme Court to stop com­mer­cial activ­i­ties around Taj Mahal

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.