കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ വായ്പകള്‍ക്ക് മൂന്നു മാസം മൊറോട്ടോറിയം പ്രഖ്യാപിച്ച റിസര്‍വ്വ് ബാങ്ക് ഉത്തരവ് ബാങ്കുകള്‍ പാലിക്കുന്നുണ്ടോ എന്നുറപ്പു വരുത്തണമെന്ന് ആര്‍ബിഐയോടു സുപ്രീം കോടതി. ജസ്റ്റിസുമാരായ എന്‍ വി രമണ, കിഷന്‍ കൗള്‍, ബി ആര്‍ ഗവായി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.
റിസര്‍വ് ബാങ്കിന്റെ മാര്‍ച്ച് 27ലെ ഉത്തരവു പ്രകാരം എല്ലാ വായ്പകളുടെ തിരിച്ചടവുകള്‍ക്കും മൂന്നു മാസത്തെ മൊറോട്ടോറിയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മൂന്നു മാസത്തിനു ശേഷം മൊറോട്ടോറിയം പ്രഖ്യാപിച്ച കാലാവധിയിലെ പലിശ ഉള്‍പ്പെടെ ബാങ്കുകള്‍ ഈടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വ. സഞ്ചു ജേക്കബ് ഉള്‍പ്പെടെയുള്ളവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
എന്നാല്‍ ഹര്‍ജികള്‍ പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിക്കാനാകില്ലെന്നും ഹര്‍ജിക്കാരില്‍ ആരും ഇതിന്റെ ഗുണദോഷങ്ങള്‍ നേരിടുന്നില്ലെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജികള്‍ കോടതി തള്ളി.റിസര്‍വ് ബാങ്കിന്റെ വായ്പ മൊറോട്ടോറിയം ഉത്തരവിന്റെ മെരിറ്റിലേക്കു കടക്കാന്‍ കോടതി തയ്യാറായില്ല. അതേസമയം ആര്‍ബിഐയുടെ നടപടി വായ്പ എടുത്തയാള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടു കോടതി ആരാഞ്ഞു. മാര്‍ച്ച് 27 ലെ സര്‍ക്കുലര്‍ അതിന്റെ എല്ലാ അര്‍ത്ഥത്തിലും ബാങ്കുകള്‍ നടപ്പാക്കുന്നുണ്ടോ എന്നുറപ്പു വരുത്തണമെന്ന് കോടതി റിസര്‍വ് ബാങ്കിന് നിര്‍ദ്ദേശം നല്‍കി.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.