ന്യൂഡൽഹി: ജമ്മു കശ്മീരിലെ നിരോധനാജ്ഞയും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളും ചോദ്യം ചെയ്ത നൽകിയ ഹർജികൾ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് എൻ വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബഞ്ചാണ് വിധി പറയുന്നത്. ജസ്റ്റിസുമാരായ സുഭാഷ് റെഡ്ഡി, ബി ആർ ഗവായ് എന്നിവരാണ് വിധി പറയുന്ന ബഞ്ചിൽ ജസ്റ്റിസ് എൻ വി രമണയ്ക്കു പുറമേ ഉണ്ടാകുക. ഇന്ന് രാവിലെ 10.30നാണ് വിധി പറയുക. കശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി നീക്കം ചെയ്തതിന് ശേഷം കൊണ്ട് വന്ന നിയന്ത്രങ്ങൾ അഞ്ചുമാസം പിന്നിടുമ്പോഴാണ് കോടതി വിധി പറയുന്നത്.
2019 ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ദ് ചെയ്തത്. ജമ്മുകശ്മീരില്‍ നിരോധനാജ്ഞയ പ്രഖ്യാപിച്ച് മുഖ്യധാര രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്യുകയും വാര്‍ത്ത വിതരണ സംവിധാനങ്ങള്ക്കേര്പ്പെടുത്തുകയും ചെയ്തത്. നിയമങ്ങളുടെയോ നടപടിക്രമങ്ങളുടെയും പിന്‍ബലമില്ലാതെ ഏകപക്ഷീയമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കശ്മീരിലെ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണ്.ഏഴുപതു ലക്ഷം വരുന്ന കശ്മീര്‍ നിവാസികളെയാകെ സര്‍ക്കാര്‍ ശിക്ഷിക്കുകയാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
English summary: Supreme court verdict, today on Kashmir pleas
YOU MAY ALSO LIKE THIS VIDEO