അവകാശലംഘന നോട്ടീസിനെതിരെ റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മഹാരാഷ്ട്ര നിയമസഭാ സെക്രട്ടറി നല്‍കിയ അവകാശലംഘന നോട്ടീസാണിത്. മഹാരാഷ്ട്ര നിയമസഭാ സെക്രട്ടറിക്ക് കഴിഞ്ഞതവണ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് നോട്ടിസ് അയച്ചിരുന്നു. തുടര്‍ന്ന് അവകാശലംഘന കേസില്‍ അര്‍ണബിന്റെ അറസ്റ്റും തടഞ്ഞിരുന്നു. ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ടിവി ഷോയ്ക്കിടെ വിമര്‍ശിച്ചതിനാണ് അര്‍ണബിനെതിരെ അവകാശലംഘന നോട്ടിസ് നല്‍കിയത്.
ENGLISH SUMMARY:Supreme Court will today hear Arnab Goswami’s petition
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.