ഫേസ്ബുക്ക് കേസ്; ഡല്‍ഹി സര്‍ക്കാരിന് നോട്ടീസ് നല്‍കി സുപ്രീംകോടതി

Web Desk

ന്യൂഡല്‍ഹി

Posted on September 23, 2020, 5:27 pm

ഫേസ്ബുക്ക് കേസിൽ ഡൽഹി സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് നിയമസഭയുടെ സമാധാന സമിതി വിലിപ്പിച്ചതിനെതിരെ ഫേസ്ബുക്ക് ഇന്ത്യ മേധാവി അജിത് മോഹൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. കേസ് അടുത്ത മാസം 15 ന് കോടതി വീണ്ടും പരിഗണിക്കും വരെ യാതൊരു വിധ തുടര്‍ നടപടികളും പാടില്ലെന്നാണ് കോടതി നിയമസഭ സമിതിക്ക് നിര്‍ദ്ദേശം നല്‍കി.

ജസ്റ്റിസ് സജയ് കൗള്‍ അധ്യക്ഷനായ മൂന്നാംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഒരാഴ്ചയ്ക്കുളളില്‍ തന്നെ മറുപടി നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ബിജെപിയുടെ വിദ്വേഷ പ്രചാരണത്തിന് വേദിയൊരുക്കിയെന്ന പരാതിയുമായി ബന്ധപ്പെട്ട് ഇന്ന് ഹാജരാകാനായിരുന്നു നിയമസഭയുടെ സമാധാന സമിതി നോട്ടീസ് നല്‍കിയത്.

ENGLISH SUMMARY: supreme court issued notice to Del­hi govt in Face­book case

YOU MAY ALSO LIKE THIS VIDEO