വരുമാനം പങ്കുവയ്ക്കുന്നത് സംബന്ധിച്ച കേസില്‍ ടെലികോം കമ്പനികള്‍ക്കും കേന്ദ്ര ടെലികോം വകുപ്പിനും സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. ഞങ്ങള്‍ കൂടുതല്‍ ശക്തരാണെന്നോ കോടതിയെ സ്വാധീനിക്കാമെന്നോ കരുതുന്നെങ്കില്‍ അത് തെറ്റാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് താക്കീത് തല്‍കി.
സുപ്രീം കോടതിയുടെ മുന്‍ ഉത്തരവു പ്രകാരമുള്ള തുകയും പലിശയും ടെലികോം കമ്പനികള്‍ സര്‍ക്കാരിലേക്ക് അടച്ചുതീര്‍ക്കണം. ഉത്തരവില്‍ മാറ്റം വരുത്തില്ല. ഇത് സാധാരണക്കാരന്റെ പണമാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു. വരുമാനം കണക്കാക്കാന്‍ സ്വയം വിലയിരുത്തല്‍ നടത്താന്‍ അനുവദിക്കണമെന്നും ഒടുക്കാനുള്ള തുക അടയ്ക്കാന്‍ 20 വര്‍ഷം കാലപരിധി വേണമെന്നും മുന്‍ ഉത്തരവു പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ടെലികോം കമ്പനികളും ടെലികോം വകുപ്പും സുപ്രീം കോടതിയെ വീണ്ടും സമീപിച്ചത്.
എല്ലാത്തിലും നിങ്ങള്‍ മണ്ടത്തരമാണ് കാണിക്കുന്നത്. നിലവില്‍ അടച്ചു തീര്‍ക്കാനുള്ള തുകയ്ക്ക് എങ്ങനെയാണ് സ്വയം വിലയിരുത്തലോ പുനര്‍വിലയിരുത്തലോ നടത്താനാകുക. ആരാണ് ഇതിന് അനുമതി തന്നത്. ഇത് കോടതി അലക്ഷ്യമല്ലാതെ മറ്റെന്താണ് എന്നായിരുന്നു ബെഞ്ചിലെ അധ്യക്ഷനായ അരുണ്‍ മിശ്ര ചോദിച്ചത്. എജിആറിന് വ്യത്യസ്ത കണക്കാക്കല്‍ രീതികള്‍ മുന്നോട്ടുവച്ച ടെലികോം വകുപ്പിനെയും കോടതി കണക്കറ്റ് ശകാരിച്ചു. ഇത് പുനരവലോകനമല്ല. മറിച്ച് കേസിലെ വിധിതന്നെ മാറ്റി മറിക്കാന്‍ കേസ് റീ ഓപ്പണ്‍ ചെയ്യാനുള്ള നടപടിയാണ്. സര്‍ക്കാര്‍ നിലപാട് ഇങ്ങനെയെങ്കില്‍ ഞങ്ങള്‍ കേസില്‍നിന്നും പിന്മാറുമെന്നും കോടതി മുന്നറിയിപ്പു നല്‍കി. പൊതു സമ്പത്താണ് ആരോ കീശയിലാക്കാന്‍ ശ്രമിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു.
ടെലികോം കമ്പനികള്‍ മാധ്യമങ്ങളിലൂടെ കോടതിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി. കേന്ദ്രം പല്ലു നഖവും ഉപയോഗിച്ച് വാദിച്ചാണ് കിട്ടാനുള്ള തുക ഈടാക്കാന്‍ വിധി സമ്പാദിച്ചത്. ഈ വിധിയില്‍ മാറ്റങ്ങള്‍ വരുത്തില്ലെന്നും കോടതി വ്യക്തമാക്കി. കോടതിയില്‍ തട്ടിപ്പുകളിയല്ലാതെ മറ്റെന്താണിതെന്നായിരുന്നു എജിആറിന്റെ പലിശ കണക്കാക്കല്‍ മരവിപ്പിക്കണമെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ സബ്മിഷനു കോടതി മറുപടി നല്‍കിയത്. എജിആര്‍ കണക്കാക്കലില്‍ പിഴവുകള്‍ സംഭവിച്ചതായി വോഡഫോണിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹത്ഗി കോടതിയില്‍ വാദിച്ചപ്പോള്‍ തെറ്റല്ല സംഭവിച്ചത്. നടപടികളില്‍ അലക്ഷ്യമാണുണ്ടായത്. തെറ്റ് ആയിരക്കണക്കിനു കോടിയുടേത് ആകുന്നത് എങ്ങനെയാണ്. കേസില്‍ കക്ഷികളായ എല്ലാ ടെലികോം കമ്പനികളുടെ മാനേജിങ് ഡയറക്ടര്‍മാരെ വിളിച്ചു വരുത്തി കോടതിയില്‍ നിന്നു നേരിട്ടുതന്നെ ജയിലിലേക്ക് അയക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.തുകയൊടുക്കാന്‍ സാധ്യമായ ഒരു സമയപരിധി അനുവദിക്കണമെന്ന കേന്ദ്രത്തിന്റെ അപേക്ഷയില്‍ കോടതി പിന്നീടു വാദം കേള്‍ക്കും.
ENGLISH SUMMARY: supremecourt on agr
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.