Web Desk

ന്യൂഡല്‍ഹി

August 02, 2021, 1:21 pm

66എ വകുപ്പ് റദ്ദാക്കിയിട്ടും കേസുകൾ രജിസ്റ്റർ ചെയ്യുന്നു; നേരിട്ട് ഇടപെട്ട് സുപ്രീംകോടതി

Janayugom Online

റദ്ദാക്കിയ ഐ ടി നിയമത്തിലെ 66എ വകുപ്പ് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. 66എ വകുപ്പ് റദ്ദാക്കിയിട്ടും, അത് അംഗീകരിക്കാതെ കേസുകൾ രജിസ്റ്റർ ചെയ്തതിന് എതിരെയാണ് സുപ്രീംകോടതിയുടെ ഇടപെടൽ. ഈ നിലയില്‍ കാര്യങ്ങള്‍ പോകാന്‍ അനുവദിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സുപ്രീംകോടതി വിമർശനത്തിന് പിന്നാലെ 66എ പ്രകാരം എടുത്ത കേസുകൾ പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് നിർദേശിച്ചിരുന്നു. എന്നാൽ, കാര്യമായ നടപടികൾ ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി നേരിട്ട് ഇടപെട്ടത്.

Eng­lish sum­ma­ry: supre­me­court sends notice states on Sec­tion 66A
You may also like this video: