റെജി കുര്യന്‍

ന്യൂഡല്‍ഹി

December 16, 2020, 9:10 pm

തര്‍ക്ക പരിഹാരത്തിന് സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

Janayugom Online

കര്‍ഷക സമരത്തിനു പരിഹാരം കാണാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചകള്‍ക്കായില്ലെങ്കില്‍ തര്‍ക്ക പരിഹാരത്തിനായി കര്‍ഷകര്‍കൂടി ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കാര്‍ഷിക സമരം ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവെ ഈ നിരീക്ഷണം നടത്തിയത്. കാര്‍ഷിക നിയമങ്ങള്‍ ചോദ്യം ചെയ്ത് നിരവധി പൊതുതാല്പര്യ ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഡല്‍ഹി അതിര്‍ത്തികള്‍ അടച്ചുള്ള കര്‍ഷക സമരത്തിന്റെ സമര വേദികള്‍ മാറ്റണമെന്നത് ഉള്‍പ്പെടെയുള്ള ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയില്‍.

സര്‍ക്കാര്‍ തര്‍ക്ക പരിഹാരത്തിനായി നടത്തുന്ന ചര്‍ച്ചകള്‍ ഇതുവരെ ഫലം കണ്ടില്ലെന്നും അടിയന്തരമായി പരിഹാരം ഉണ്ടായില്ലെങ്കില്‍ ദേശവ്യാപക വിഷയമായി കര്‍ഷക സമരം മാറുമെന്നും കോടതി നിരീക്ഷിച്ചു. കര്‍ഷക താല്പര്യത്തിനു വിരുദ്ധമായി സര്‍ക്കാര്‍ ഒന്നും ചെയ്യില്ല. നിയമങ്ങളിലെ വകുപ്പുകള്‍ തിരിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാകാന്‍ കര്‍ഷകരോടു കോടതി നിര്‍ദ്ദേശിക്കണം. കേസിന്റെ വാദത്തിനിടെ സോളിസിറ്റര്‍ ജനറല്‍ കോടതിയോടാവശ്യപ്പെട്ടു. ഈ ഘട്ടത്തിലാണ് എല്ലാ കര്‍ഷക സംഘടനകളെയും ഉള്‍പ്പെടുത്തി തര്‍ക്ക പരിഹാരത്തിനായി സമിതി രൂപീകരിക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് എസ്ജിയോടു പറഞ്ഞത്. സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചകള്‍ ഫലവത്താകുന്നില്ലെന്നും സിജെ കൂട്ടിച്ചേര്‍ത്തു.

നീക്കുപോക്കുകള്‍ക്ക് തയ്യാറാകാന്‍ സന്നദ്ധരായവര്‍ ഇരുപക്ഷത്തു നിന്നും ചര്‍ച്ചകള്‍ക്ക് മുന്നോട്ടു വരണം. ഇതിന് തയ്യാറായ സംഘടനകളുടെ പേരുകള്‍ നിര്‍ദ്ദേശിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്ജിയോടു അഭിപ്രായപ്പെട്ടു. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണെന്നത് അധികൃതരും വ്യക്തമാക്കേണ്ടതുണ്ടെന്നും സിജെ പറഞ്ഞു.

Eng­lish sum­ma­ry; suprim court statement

You may also like this video;