സുപ്രീംകോടതിയില്‍ സ്ഥിരം ഭരണഘടനാബെഞ്ച് രൂപീകരിക്കാന്‍ തീരുമാനം

Web Desk
Posted on September 21, 2019, 1:25 pm

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ സ്ഥിരം ഭരണഘടനാബെഞ്ച് രൂപീകരിക്കാന്‍ തീരുമാനം. അഞ്ച് മുതിര്‍ന്ന ന്യായാധിപര്‍ അംഗങ്ങളാകുന്ന സ്ഥിരം ഭരണഘടനാ ബെഞ്ചിനാകും രൂപം നല്‍കുക. ഒക്ടോബര്‍ 1 മുതലാണ് പുതിയ ബഞ്ച് നിലവില്‍ വരിക. സുപ്രീംകോടതിയുടെ എഴുപത് വര്‍ഷത്തെ ചരിത്രത്തിലാദ്യമായിട്ടാണ് സ്ഥിരം ഭരണഘടനാബഞ്ച് രൂപീകരിക്കുന്നത്.

ഭരണഘടനയുമായി ബന്ധപ്പെട്ട നിര്‍ണായകമായ നിയമവ്യവഹാരങ്ങള്‍ പരിഗണിക്കാനാണ് സ്ഥിരം സംവിധാനം. കൂടുതല്‍ ജഡ്ജിമാരെത്തുന്ന സാഹചര്യത്തിലാണ് പുതിയ ബഞ്ച് രൂപീകരിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തീരുമാനിച്ചത്.