‘ബലാൽസംഗം വര്‍ധിക്കുന്നതില്‍ ഉത്തരവാദികള്‍ രക്ഷിതാക്കൾ’

Web Desk
Posted on May 02, 2018, 8:39 am

ബല്ല്യ: രാജ്യത്ത് ബലാൽസംഗം വര്‍ധിക്കുന്നതില്‍ പ്രധാന ഉത്തരവാദികള്‍ രക്ഷിതാക്കളാണെന്ന് ബിജെപി എംഎൽഎ.

യു.പിയിലെ ബി.ജെ.പി എം.എല്‍.എഎ സുരേന്ദ്ര സിങ് ആണ് വിവാദ പ്രസ്താവന നടത്തിയത്.

“പെണ്‍കുട്ടികളെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവദിക്കുന്നതാണ് പ്രധാന കാരണം. 15 വയസുവരെ കുട്ടികളെ അനുസരണയോടെ വളര്‍ത്തേണ്ട ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കാണ്. പക്ഷെ അതിന് പകരം കുട്ടികളെ ഒരു നിയന്ത്രണവുമില്ലാതെ ചുറ്റിക്കറങ്ങാന്‍ രക്ഷിതാക്കള്‍ അനുവദിക്കുകയാണ്. ഇതാണ് പീഡനങ്ങള്‍ വര്‍ധിക്കാന്‍ കാരണം.കുട്ടികളെ എപ്പോഴും നിയന്ത്രിച്ച് നിര്‍ത്തണം. മൊബൈല്‍ ഫോണ്‍ പോലുള്ളവ ഉപയോഗിക്കുന്നതിൽ നിന്ന് വിദ്യാർഥികളെ മാറ്റണം”, സുരേന്ദ്ര സിങ് പറഞ്ഞു.