Thursday 5, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

കൊച്ചി

June 04, 2021, 1:01 pm

‘കള്ളപ്പണം തടയാൻ സമഗ്ര നിയമം, ലംഘിച്ചാൽ പത്ത് വർഷം തടവ്, 300 ശതമാനം പിഴ’; കെ സുരേന്ദ്രന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Janayugom Online

കൊടകര കുഴല്‍പ്പണ കേസ് അന്വേഷണം ബിജെപി സംസ്ഥാന നേതൃത്വത്തിലേക്ക് നീങ്ങുമ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു. കള്ളപ്പണം തടയാൻ സമഗ്ര നിയമം, ലംഘിച്ചാല്‍ 10 വര്‍ഷം തടവ്, 300 ശതമാനം പിഴ എന്നുള്ള സുരേന്ദ്രന്റെ 2015ലെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയത്.

കേസില്‍ സുരേന്ദ്രനെ പൊലീസ് ചോദ്യം ചെയ്യാനിരിക്കവെയാണ് പഴയ പോസ്റ്റ് ചര്‍ച്ചാവിഷയമാകുന്നത്. പണം വന്നത് ബിജെപി നേതാക്കളുടെ അറിവോടെയാണെന്നാണ് പൊലീസ് നിഗമനം.ബിജെപി ആലപ്പുഴ ജില്ല ട്രഷറർ കെ ജി കർത്ത പണം വന്നത് ആർക്കു വേണ്ടിയെന്ന് സംസ്ഥാന നേതൃത്വത്തിന് അറിയാമെന്നാണ് മൊഴി നൽകിയത്.ഈ മൊഴി പ്രധാനപ്പെട്ടതാണെന്നാണ് അന്വേഷണ സംഘത്തിൻറെ വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന അദ്ധ്യക്ഷൻറെ മൊഴി എടുക്കുന്നത്.

Eng­lish Sum­ma­ry : Suren­drans old face­book post becomes hot top­ic amidst kodakara case

You may also like this video :