Web Desk

തിരുവനന്തപുരം

March 08, 2020, 8:36 pm

ആറ്റുകാൽ പൊങ്കാല; ആശങ്കകൾ ചില ഉന്നങ്ങൾ വെച്ചുകൊണ്ട്, സ്ത്രീകൾ ഭയപ്പെടേണ്ടതില്ല: സുരേഷ്ഗോപി എം പി

Janayugom Online

ആറ്റുകാൽ പൊങ്കാലയ്ക്ക് വരുന്ന സ്ത്രീകൾ ആശങ്കപ്പെടേണ്ടതില്ലെന്ന് സുരേഷ് ഗോപി എം പി. ഇങ്ങനെയുള്ള ഓരോ വിഷയങ്ങൾ വരുമ്പോൾ ആശങ്കൾ ഉണ്ടാവും. ഇങ്ങനെയുള്ള വിഷയങ്ങൾ, സാമൂഹിക വിഷയങ്ങൾ, ആരോഗ്യ വിഷയങ്ങൾ, ഇതെല്ലാം വരുമ്പോൾ ആശങ്കൾ ഉണ്ടാവുക വളരെ സ്വാഭാവികമാണ്. പൊങ്കാലയുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കൾ ഉന്നം വെച്ചു കൊണ്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ലോക ജനതയ്ക്ക് വേണ്ടിയുള്ള പൊങ്കാലയാണ് ഇവിടെ നടക്കുന്നത്. ഇത്തവണ എന്റെ വിശ്വാസം പൊങ്കലയിൽ ചൈനയ്ക്ക് വേണ്ടി അധികമായിട്ടും മറ്റ് രാജ്യങ്ങൾക്കായിട്ടും സംരക്ഷിത വലയം സൃഷ്ടിക്കാനുള്ള പ്രാർത്ഥനയും പൊങ്കാലയിലുണ്ടാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ലോകത്തിന് മുഴുവൻ നന്മയുണ്ടാവണേയെന്ന അഖിലാണ്ഡേശ്വരിയോടുള്ള പ്രാർത്ഥനയാണ്.

ENGLISH SUMMARY: Suresh­Gopi about Attukkal pongala

YOU MAY ALSO LIKE THIS VIDEO