15 November 2025, Saturday

Related news

November 10, 2025
November 9, 2025
October 24, 2025
October 23, 2025
October 19, 2025
October 8, 2025
October 3, 2025
October 2, 2025
September 19, 2025
September 16, 2025

ജനപ്രതിനിധിയാണെന്ന കാര്യം സുരേഷ് ഗോപി മറന്നു പോകുന്നു: ബിനോയ് വിശ്വം

Janayugom Webdesk
കാസര്‍കോട്
August 27, 2024 4:28 pm

ജനപ്രതിനിധിയാണെന്ന കാര്യം സുരേഷ് ഗോപി മറന്നു പോകുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കാസര്‍കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആക്ഷൻ സിനിമകളിലെ നായകനാണ് താനെന്നാണ് സുരേഷ് ഗോപി ഇപ്പോഴും ചിന്തിക്കുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനികള്‍ സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കുമ്പോള്‍ കാണിക്കേണ്ട മാന്യതയും അന്തസുമുണ്ട്. അത് പാലിക്കാന്‍ അദ്ദേഹത്തിന് കഴിയണം. 

എഎംഎംഎയുടെ ഭാരവാഹികള്‍ എല്ലാവരും രാജിവെച്ചത് ഉചിമായ തീരുമാനമാണ്. അമ്മ എന്ന മഹനീയമായ പേരിന് അപമാനമുണ്ടാക്കുന്ന കാര്യങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ തെറ്റുകളും പഠിച്ച് തിരുത്തിക്കൊണ്ട് മലയാള സിനിമയുടെ അന്തസിനും സ്ത്രീകളുടെ പങ്കാളിത്തതിനും ഗ്യാരണ്ടിയുള്ള ഒരു പ്രസ്ഥാനമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

November 15, 2025
November 15, 2025
November 14, 2025
November 14, 2025
November 14, 2025
November 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.