7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

November 29, 2024
November 24, 2024
November 19, 2024
November 11, 2024
November 11, 2024
November 11, 2024
November 9, 2024
November 8, 2024
November 6, 2024
November 3, 2024

താരസംഘടനയായ എഎംഎംഎ തിരിച്ചുവരും;മോഹൻലാലുമായി ചർച്ചനടത്തിയെന്നും സുരേഷ് ഗോപി

Janayugom Webdesk
കൊച്ചി
November 1, 2024 12:50 pm

താരസംഘടനയായ എഎംഎംഎ തിരിച്ചുവരുമെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. പുതിയ കമ്മിറ്റി ഉണ്ടാകുമെന്നും ഇതിനുള്ള തുടക്കം താൻ കുറിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് മോഹൻലാലുമായി ചർച്ച നടത്തി. എല്ലാവരെയും തിരിച്ച് കൊണ്ട് വരുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. കേരള പിറവി ദിനത്തോട് അനുബന്ധിച്ച് കൊച്ചി എഎംഎംഎ ആസ്ഥാനത്ത് നടന്ന കുടുംബ സംഗമത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു സുരേഷ് ഗോപി. 

അതേ സമയം അമ്മ സംഘടന ഇപ്പോഴും സജീവമാണെന്നും. ദൈനം ദിന പ്രവർത്തനങ്ങള്‍ ഭംഗിയായി നടക്കുന്നുണ്ടെന്നും നടന്‍ വിനുമോഹന്‍ പ്രതികരിച്ചു. സംഘടനയുടെ പുതിയ കമ്മിറ്റി സംബന്ധിച്ച ആലോചനകളും ചർച്ചകളും പുരോഗമിക്കുന്നുണ്ട്. അനുയോജ്യമായ തീരുമാനം ഉടൻ വരും. രാജിവെച്ച കമ്മിറ്റിയെ കുത്തിന് പിടിച്ച് കൊണ്ടിരുത്തുമെന്ന് സുരേഷ് ഗോപി സ്നേഹത്തോടെ പറഞ്ഞതായി ധർമ്മജൻ ബോൾഗാട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി. 

മലയാള സിനിമ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നനങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടർന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവച്ചിരുന്നു. ഇതിന് പിന്നാലെ വിവാദം ശക്തമായതോടെയാണ് മോഹന്‍ലാല്‍ പ്രസിഡന്റായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മുഴുവനായി ഒഴിഞ്ഞത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.