23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 11, 2024
November 11, 2024
November 11, 2024
November 9, 2024
November 8, 2024
November 6, 2024
November 3, 2024
November 3, 2024
November 3, 2024

സുരേഷ് ഗോപി നേതൃത്വത്തിലേക്ക് : സുരേന്ദ്രൻ കീഴടങ്ങി

പ്രത്യേക ലേഖകന്‍
തിരുവനന്തപുരം
October 14, 2022 10:39 pm

നടനും മുന്‍ രാജ്യസഭാ അംഗവുമായ സുരേഷ് ഗോപി ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിലേക്ക്. കീഴ്‍വഴക്കങ്ങൾ മറികടന്ന് കേന്ദ്രനേതൃത്വം ഉന്നതാധികാരസമിതിയിലേക്ക് സുരേഷ് ​ഗോപിയെ പരി​ഗണിച്ചപ്പോള്‍ സ്വന്തം കസേര താല്ക്കാലികമായി നിലനിര്‍ത്താനായ ആശ്വാസത്തിലുമാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഹിന്ദു ഐക്യവേദി നേതാവായിരുന്ന കുമ്മനം രാജശേഖരൻ 2015 ല്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകുന്നതിന് മുമ്പ് കോർകമ്മിറ്റിയില്‍ എത്തിയതും ഇതേ രീതിയിലായിരുന്നു. ബിജെപിയുടെ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്നസമിതിയായ കോർ കമ്മിറ്റിയിൽ പ്രസിഡന്റും മുൻ പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരുമാണ് ഇതുവരെ ഉൾപ്പെട്ടിരുന്നത്. നിലവിലെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ഒഴിവാക്കുന്നതിന്റെ മുന്നോടിയാണ് അപ്രതീക്ഷിതമായ നടപടിയെന്നാണ് സൂചന.

ബിജെപി സംസ്ഥാന നേതൃത്വത്തിലേക്ക് സുരേഷ് ഗോപിയെ എത്തിക്കണമെന്ന് കേന്ദ്രനേതൃത്വം നേരത്തെ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ ദിവസം ദേശീയ അധ്യക്ഷന്‍ പങ്കെടുത്ത നേതൃയേ­ാഗത്തില്‍ സുരേഷ് ഗോപിയെ കോർകമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന നിര്‍ദ്ദേശം കെ സുരേന്ദ്രനും സംഘടനാ സെക്രട്ടറി എൽ ഗണേഷും തന്നെ മുന്നോട്ടു വയ്ക്കുകയായിരുന്നു. ദേശീയ അധ്യക്ഷൻ തീരുമാനമെടുക്കുന്നതോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. സുരേന്ദ്രന്റെ കാലാവധി അടുത്തവർഷം തീരും. അധ്യക്ഷനായി തുടരാൻ ദേശീയനേതൃത്വം അനുവദിച്ചില്ലെങ്കിൽ സുരേഷ് ഗോപി ആ പദവിയിൽ എത്തുമെന്നാണ് സൂചന. ഒരു പദവിയിലുമില്ലാത്തയാള്‍ക്ക് മുമ്പില്‍ സ്ഥാനമൊഴിയേണ്ടി വരുന്നത് ഒഴിവാക്കാനാണ് സുരേന്ദ്രന്‍ തന്നെ സുരേഷ് ഗോപിയെ നിര്‍ദ്ദേശിച്ചതെന്നാണ് അഭ്യൂഹം.

ബിജെപി നടത്തിയ ആഭ്യന്തര സർവേയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള പാര്‍ട്ടി നേതാവ് സുരേഷ് ഗോപിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ സുരേഷ് ഗോപിയെ പാർട്ടിയുടെ അധ്യക്ഷനാക്കുമെന്നുള്ള സൂചനകളുണ്ടായിരുന്നു. സംഘടനാ ചുമതല ഏറ്റെടുക്കാൻ താല്പര്യമില്ലെന്ന് സുരേഷ് ഗോപി തന്നെ അറിയിച്ചതിനെ തുടർന്നാണ് ദേശീയ നേതൃത്വവും പിന്നോട്ട് പോയത്. സംസ്ഥാന ഘടകത്തിന്റെ പ്രവർത്തനത്തിൽ ദേശീയ നേതൃത്വം ഏറെക്കാലമായി തൃപ്തരല്ല. നടനെന്ന നിലയിൽ സുരേഷ് ഗോപിക്കുള്ള ജനപ്രീതി പാര്‍ട്ടിക്ക് ഗുണമാകുമെന്നാണ് ദേശീയ നേതൃത്വം കണക്കാക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനങ്ങളിലും നീക്കങ്ങളിലും സുതാര്യത കൊണ്ടുവരാന്‍ കഴിയുമെന്നാണ് കരുതുന്നത്. എന്നാല്‍ ബിജെപി അധ്യക്ഷനാകുമോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ’ കോര്‍ കമ്മിറ്റി അംഗം എന്ന നിലയില്‍ ഔദ്യോഗികമായി വലിയ ചുമതലയാണ് ഇപ്പോള്‍ പാര്‍ട്ടി നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയുടെ നിര്‍ണായക യോഗങ്ങളില്‍ ഉള്‍പ്പെടെ ഇനി പങ്കെടുക്കേണ്ടി വരും. ലോക്|സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഒരു നിര്‍ണായക നീക്കമായും ഇത് വിലയിരുത്തപ്പെടുന്നു.

Eng­lish Sum­ma­ry: Suresh Gopi to BJP state core committee.
You may also like this video

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.