August 12, 2022 Friday

Related news

March 2, 2022
February 6, 2022
July 10, 2021
April 21, 2021
April 12, 2021
March 7, 2021
December 22, 2020
November 1, 2020
June 15, 2020
June 11, 2020

‘തല’എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്ന് ‘ചിന്ന തല’

Janayugom Webdesk
ലഖ്‌നൗ
February 14, 2020 10:06 am

ഇന്ത്യയിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ എംഎസ് ധോണിയാണെന്ന് ഇന്ത്യൻ താരം സുരേഷ് റെയ്ന. ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങളാണ് ധോണി സൃഷ്ടിച്ചത്. അത് ഡ്രസിങ് റൂമില്‍ പോലും പ്രകടമായിരുന്നു. ധോണിയുടെ ക്യാപ്റ്റന്‍സിക്ക് പകരം വെക്കാന്‍ ആരും ഇല്ലെന്നും റെയ്‌ന പറ‌ഞ്ഞു.

ധോണിയുടെ നേതൃത്വത്തില്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന റെയ്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിലും ധോണിയുടെ സഹതാരമാണ്. ചെന്നൈയിൽ ധോണി തലയാണെങ്കിൽ റെയ്നയെ ആരാധകർ വിളിക്കുന്നത് ചിന്ന തലയെന്നാണ്. ചെന്നൈയുടെ പ്രതീക്ഷകളെക്കുറിച്ചും റെയ്ന വാചാലനായി. “ഇത്തവണയും വലിയ പ്രതീക്ഷകളാണുള്ളത്. ടീമില്‍ കഴിവുറ്റ നിരവധി പുതിയ താരങ്ങള്‍ ടീമിലെത്തിയിട്ടുണ്ട്.

പിയൂഷ് ചൗള, ഹെയ്സല്‍വുഡ്, സാം കുറാന്‍, തമിഴ്നാട്ടില്‍ നിന്നുള്ള സായ് കിഷോര്‍ അങ്ങനെ. യുവനിരയുടെയും പരിചയ സമ്പന്നരുടെയും ഒരു കൂട്ടമാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ഇപ്പോള്‍. ധോണി ക്യാപ്റ്റന്‍ ആയിരിക്കുമ്പോള്‍ ഇന്ത്യന്‍ ടീം എങ്ങനെയാണോ അതുപോലെയാണ് ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം. ” റെയ്ന പറഞ്ഞു. അതേസമയം ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ബിസിസിഐയുടെ വാര്‍ഷിക കരാറില്‍നിന്ന് എംഎസ് ധോണിയെ നേരത്തെ ഒഴിവാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.