October 1, 2022 Saturday

Related news

October 14, 2021
October 4, 2021
August 19, 2020
August 14, 2020
July 18, 2020
June 23, 2020
June 17, 2020
June 13, 2020
June 6, 2020
June 4, 2020

പാമ്പുകളെ നൽകിയത്‌ അച്ഛൻ; സൂരജിനും കുടുംബത്തിനും കുരുക്കായി പുതിയ വെളിപ്പെടുത്തൽ

Janayugom Webdesk
കൊല്ലം
May 25, 2020 7:24 pm

കൊല്ലം അഞ്ചലില്‍ ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചുകൊന്ന കേസില്‍ നിര്‍ണ്ണായ വെളിപ്പെടുത്തല്‍. പാമ്പ് പിടിത്തക്കാരൻ സുരേഷിന്റെ മകനാണ് വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. സൂരജ് പാമ്പുകളെ കാണണമെന്ന് പറഞ്ഞ് ആദ്യം വിളിച്ചിരുന്നു.

അങ്ങനെ പാമ്പുമായി ചെന്നപ്പോള്‍ വീട്ടില്‍ ഒരു ദിവസം സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. പിറ്റേന്ന് പാമ്പ് ഇഴഞ്ഞുപോയെന്ന് പറഞ്ഞ് തിരികെ തന്നില്ലെന്നും സുരേഷിന്റെ മകൻ സനല്‍ പറഞ്ഞു. എലിയെ പിടിക്കാനെന്ന് പറ‍ഞ്ഞാണ് രണ്ടാമത് 10000 രൂപ നല്‍കി പാമ്പിനെ വാങ്ങിയതെന്നും സനല്‍ പറയുന്നു.

പാമ്പുകളുമായി ഇടപഴകണമെന്ന് പറഞ്ഞ് സുരേഷിനെ ആദ്യം സമീപിച്ചപ്പോള്‍ തന്നെ വിഷമുള്ള പാമ്പുണ്ടോ എന്നാണ് സൂരജ് അന്വേഷിച്ചിരുന്നത്. ആദ്യം അണലിയെ നല്‍കിയപ്പോള്‍ ഇത് ഇിവടെ കിടക്കട്ടേ എന്നും നാളെ ഇതെടുക്കുന്ന രീതിയ്ക്ക് വരുമ്പോള്‍ വീഡിയോ എടുക്കാമെന്നും പറഞ്ഞു. പിറ്റേന്ന് സുരേഷ് ചെല്ലുമ്പോള്‍ പാമ്പ് ഇഴഞ്ഞ് പോയെന്നാണ് സൂരജ് പറഞ്ഞിരുന്നത്.

ശേഷം രണ്ട് മാസം കഴിഞ്ഞാണ് വിളിക്കുന്നത്. അന്ന് മൂര്‍ഖൻ പാമ്പിനെ വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. അങ്ങനെ സുരേഷ് മൂര്‍ഖനുമായി പോകുകയും ക്ലാസ്സ് എടുത്ത് കൊടുക്കുകയും ചെയ്തു. ഉത്ര പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന സമയത്താണ് ഈ സംഭവം നടക്കുന്നത്.

എലിശല്യം കാരണം മൂര്‍ഖനെ ഇവിടെ ഇട്ടിട്ട് പോകണമെന്ന് ആവശ്യപ്പെട്ട് സുരേഷിന് 10000 രൂപ നല്‍കുകയും ചെയ്തു. ഉത്രയുടെ മരണം അറിഞ്ഞപ്പോഴേ സംശയം തോന്നിയിരുന്നുെവന്നും അപ്പോള്‍ തന്നെ പൊലീസിനെ വിവരം അറിയിക്കാൻ അച്ഛനോട് പറഞ്ഞെന്നും സനല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഭയത്താല്‍ അച്ഛൻ ഒഴിഞ്ഞ് മാറുകയായിരുന്നുവെന്നും സനല്‍ പറയുന്നു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.