18 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 14, 2024
September 11, 2024
September 10, 2024
September 10, 2024
September 9, 2024
September 7, 2024
September 7, 2024
September 7, 2024
September 6, 2024
September 6, 2024

സുരഷ്ഗോപിയുടെ സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ; ബിജെപിയിലും, എന്‍ഡിഎയിലും പ്രതിഷേധം ഉയരുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
March 15, 2023 11:34 am

സുരേഷ്ഗോപിടെ സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എന്‍ഡിഎയില്‍ പ്രതിഷേധം ഉയരുന്നു.കേന്ദ്രമന്ത്രിയും ബിജെപിയുടെ മുന്‍ പ്രസിഡന്‍റുമായ അമിത്ഷായുടെയും,ബിജെപി സംസ്ഥാന നേതാക്കളുടേയും സാന്നിധ്യത്തില്‍ തൃശൂരില്‍സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയുടെ പ്രഖ്യാപനം ബിജെപിയിലും, പാര്‍ട്ടി നേതൃത്വം നല്‍കുന്ന എന്‍ഡിഎയിലും വന്‍ പ്രതിഷേധം ഉയരുന്നു.

തൃശൂര്‍ സീറ്റില്‍ നോട്ടമുള്ള ബിജെപിയുടെ സംസ്ഥാന ‑ജില്ലാ നേതാക്കളെ ഏറെ ചൊടിപ്പിച്ചിട്ടുണ്ട് . എന്നാല്‍ അവര്‍ തങ്ങളുടെ അമര്‍ഷം കടിച്ചമര്‍ത്തിയിരിക്കുകയാണ്. അമിത്ഷായുടെ യോഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തം കുറഞ്ഞതും ചര്‍ച്ചയായിരിക്കുകയാണ്. കൊടകര കുഴല്‍പ്പണകേസും, മഞ്ചേശ്വരം നിയമസഭാ തെരഞെടുപ്പുമായി ഉണ്ടായിട്ടുള്ള കോഴയിടപാടും പാര്‍ട്ടിക്കുണ്ടായ നാണക്കേട് ചില്ലറയൊന്നുമല്ല. ഈ പ്രശ്നങ്ങള്‍ക്കൊന്നും പരിഹാരമില്ലാതെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ അണികള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ പകച്ചു നില്‍ക്കുന്ന സാഹചര്യമാണുള്ളത്. 

ഇത്തരമൊരു രാഷട്രീയ സാഹചര്യത്തിലൂടെയാണ് ബിജെപി കടന്നു പോകുന്നത്. അപ്പൊഴാണ് സുരഷ്ഗോപിയുടെ സ്വയംസ്ഥാനാര്‍ത്ഥി പ്രഖ്യാപനവും, എല്‍ഡിഎഫ് നേതാക്കളെ ആക്ഷേപിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങളും. സുരേഷ് ഗോപിക്കെതിരേ പരസ്യമയിഘടകക്ഷി രംഗത്തു വന്നു എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയുടെ സംസ്ഥാന നേതാവുതന്നെയാണ് പരിഹാസ്യ രൂപേണ സുരേഷ്ഗോപിക്കെതിരേ ആഞ്ഞിടിച്ചിരിക്കുന്നത്. സാമൂഹ്യമാധ്യമത്തിലൂടെയാണ് ബിഡിജെഎസിന്‍റെ പ്രതിഷേകുറിപ്പ് പാര്‍ട്ടി സംസ്ഥാന ട്രഷറാരര്‍കൂടിയായ അനിരുദ്ധ് കാര്‍ത്തികേയന്‍ ഇട്ടിരിക്കുന്നത്. 

സ്വയം ആരും ഗോപി വരയ്‌ക്കരുത് എന്നാണ് അദ്ദേഹത്തി്ന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് പറയുന്നത്. സ്വയംപ്രഖ്യാപിത സ്ഥാനാർഥികളെ മുന്നണികൾ തള്ളിക്കളഞ്ഞിട്ടുണ്ട്‌. പൊതുപരിപാടിയിൽ വന്ന്‌ ഗ്ലാമർ രാഷ്‌ട്രീയം കളിക്കരുത്‌. ജനാധിപത്യ പ്രക്രിയയിൽ ഏർപ്പെടുന്നവർക്ക്‌ അൽപ്പം പരസ്‌പര ബഹുമാനവും ആദരവും ആകാം. വെല്ലുവിളിയും അവഗണനയും പാർലമെന്ററി രാഷ്‌ട്രീയത്തിൽ റിലീസാകാത്ത ബ്രഹ്മാണ്ഡചിത്രം പോലെയാകാം. തിയറ്ററിൽ ഹൗസ്‌ഫുള്ളാകാം. പക്ഷെ, സിനിമയുടെ റിവ്യൂ നെഗറ്റീവാകാറുണ്ട്‌. ഇങ്ങനെയാണ്‌ കുറിപ്പ്‌.

എൻഡിഎ സംസ്ഥാന കൺവീനറും ബിഡിജെഎസ്‌ ചെയർമാനുമായ തുഷാർ വെള്ളാപ്പള്ളിയുടെ അടുത്ത അനിയായികളിലൊരാളാണ് അനിരുദ്ധ്‌. തുഷാറിന്റെ മൗനാനുവാദമില്ലാതെ അനിരുദ്ധ്‌ പരസ്യപ്രതികരണം നടത്തില്ലെന്നാണ്‌ ഇപ്പോള്‍ ബിജെപി കേന്ദ്രങ്ങളുടെ വിലയിരുത്തൽ. ബിഡിജെഎസിനെ ആക്ഷേപിച്ചും അപമാനിച്ചും ബിജെപിക്കാരുടെ പ്രതികരണം പോസ്‌റ്റിലെ കമന്റ്‌ ബോക്സിരുണ്ട്. പോസ്റ്റിനെ പിന്തുണച്ചും ബിജെപിക്കാരുടെ പ്രതികരണമുണ്ട് എന്നതും ശ്രദ്ധേയമാണ്. തൃശൂർ സീറ്റ്‌ ഉറപ്പിക്കാനുള്ള ആക്‌ഷൻ പ്ലാനായിരുന്നു ഇതെന്നാണ്‌ ബിജെപിയിലെ ഒരു ചേരി വിലയിരുത്തുന്നത്‌.

കഴിഞ്ഞ തവണ കടുത്ത വർഗീയത പറഞ്ഞിട്ടും തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ ഏഴ്‌ നിയമസഭാ മണ്ഡലങ്ങളിലും ബിജെപി മൂന്നാംസ്ഥാനത്താണ്‌. നിയമസഭാ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ബിജെപി കോടികൾ കുഴൽപ്പണമിറക്കിയതായും പൊലീസ്‌ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങൾ കണ്ടില്ലെന്ന്‌ നടിച്ച്‌, രാജ്യസഭാ എംപിയായിരിക്കേ തൃശൂരിന്റെ വികസനത്തിന്‌ ഒന്നും ചെയ്യാതെ നടന്നത്‌ നാട്‌ അംഗീകരിക്കില്ലെന്ന്‌ സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോിന്ദന്‍ മാഷ് തുറന്നുപറഞ്ഞതാണ്‌ സുരേഷ്‌ഗോപിയെ പ്രകോപിപ്പിച്ചത്‌. ശക്തൻ മാർക്കറ്റ്‌ വികസനത്തിന്‌ ഒരു കോടി പ്രഖ്യാപിച്ചത്‌ പാഴ്‌വാക്കായതിനും നടന്‌ മറുപടിയില്ല. 

Eng­lish Summary:
Suresh­gopi’s self-can­di­da­cy announce­ment; protests are ris­ing in BJP and NDA

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.