Web Desk

ബ്രിസ്ബെയ്ന്‍

June 07, 2020, 11:56 am

സര്‍ഫിങ്ങിനിടെ സ്രാവിന്റെ ആക്രമണത്തില്‍ കാല്‍നഷ്ടപ്പെട്ടയാള്‍ മരിച്ചു

Janayugom Online

ഓസ്ട്രേലിയയില്‍ സര്‍ഫിങ്ങിനിടെ സ്രാവിന്റെ ആക്രമണത്തില്‍ ഇടതുകാല്‍ നഷ്ടപ്പെട്ട അന്‍പതുകാരന്‍ മരിച്ചു. കിങ്സ്‌ക്ലിഫില്‍ ഞായറാഴ്ചയാണ് സംഭവം.സാള്‍ട്ട് ബീച്ചില്‍ പത്തുമണിയോടെ സര്‍ഫിങ്ങിനെത്തിയ ഇയാളെ മൂന്ന് മീറ്ററോളം നീളമുള്ള സ്രാവാണ് ആക്രമിച്ചത്. സര്‍ഫിങ്ങ് നടത്താനെത്തിയ മറ്റാളുകള്‍ ഇയാളെ സ്രാവില്‍ നിന്ന് രക്ഷിച്ച് കരയ്ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അന്‍പത് വയസ് പ്രായം തോന്നിക്കുന്ന ഇയാള്‍ ആരാണെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. സ്രാവിനെ കണ്ടെത്തുന്നതിനായി ഹെലികോപ്റ്ററുകളും ഡ്രോണുകളും വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ബീച്ചുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരിക്കുകയാണ്. അടുത്ത ഇടുപത്തിനാലു മണിക്കൂര്‍ നേരത്തേക്ക് ആളുകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതല്ല.

Eng­lish Sum­ma­ry: surfer died after shark attack

You may also like this video