29 March 2024, Friday

Related news

February 18, 2024
February 14, 2024
January 25, 2024
January 20, 2024
September 19, 2023
September 10, 2023
July 11, 2023
June 18, 2023
May 5, 2023
March 29, 2023

അപൂര്‍വ രോഗത്തിന് അഞ്ച് വയസുകാരനിൽ ശസ്ത്രക്രിയ വിജയകരം

Janayugom Webdesk
കൊച്ചി
March 6, 2022 10:13 pm

കുട്ടികളിൽ ജന്മനാ ബാധിക്കുന്ന ഡയഫ്രമാറ്റിക് ഹെർണിയ എന്ന ഗുരുതര രോഗത്തോടൊപ്പം കിഡ്നിയുടെ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന ഹൈഡ്രോ നെഫ്രോസിസ് എന്ന അവസ്ഥയും സ്ഥിരീകരിച്ച അഞ്ച് വയസുകാരൻ ലാപ്രോസ്കോപിക് (കീ ഹോൾ) സർജറിയിലൂടെ സാധാരണ ജീവിതത്തിലേക്ക്.

വിപിഎസ് ലേക്ഷോറിലെ യൂറോളജി വിഭാഗമാണ് അത്യപൂർവമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്. ലോകത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിൽ ജന്മനാ ഉണ്ടായ ഡയഫ്രമാറ്റിക് ഹെർണിയയും ഹൈഡ്രോ നെഫ്രോസിസും ലാപ്രോസ്കോപിക് ശസ്ത്രക്രിയയിലൂടെ പരിഹരിക്കപ്പടുന്നത്.

ജനിച്ച് ആറ് മാസം മുതൽ കുട്ടിക്ക് ഇടയ്ക്കിടെ ചുമയും പനിയും ഛർദ്ദിലും മറ്റ് അസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടിരുന്നു. ഇതേതുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഇടത് വശത്തെ ഡയഫ്രമിൽ ആറു സെന്റി മീറ്റർ വലുപ്പമുള്ള ഹെർണിയ കണ്ടെത്തുന്നത്.

അതുവഴി ആന്തരിക അവയവങ്ങളായ കുടലും ഇടത് കിഡ്നിയും മുകളിലേക്ക് കയറി വരുകയും കിഡ്നിയിൽ ജന്മനാ ഉണ്ടായ തടസംമൂലം ഹൈഡ്രോ നെഫ്രോസിസ് ഉണ്ടാവുകയും ആയിരുന്നു. അടുത്തകാലത്ത് വയറിന്റെ ഇടത് ഭാഗത്ത് കഠിനമായ വേദനയും ഇടയ്ക്കിടെ ഛർദ്ദിലും അനുഭവപ്പെട്ടിരുന്നു. കണക്കുകൾ അനുസരിച്ച് പതിനാറായിരത്തിൽ ഒരാൾക്ക് മാത്രമാണ് ജന്മനാ ഡയഫ്രമാറ്റിക് ഹെർണിയ ഉണ്ടാകുന്നത്.

2021 നവംബർ 10നാണ് കുട്ടിയിൽ ശസ്ത്രക്രിയ നടക്കുന്നത്. ഓപ്പറേഷന് ശേഷം ജനുവരിയിൽ സ്റ്റെന്റ് മാറ്റുകയും പിന്നീട് നടത്തിയ പരിശോധനയിൽ രണ്ട് വൈകല്യങ്ങളും കീഹോൾ ശസ്ത്രക്രിയിലൂടെ പരിഹരിക്കാൻ സാധിച്ചുവെന്നും കുട്ടി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയെന്നും യൂറോളജി ആന്റ് റീനൽ ട്രാൻസ്പ്ലാന്റ് വിഭാഗം തലവൻ ഡോ. ജോർജ് പി എബ്രഹാം പറഞ്ഞു.

eng­lish summary;Surgery was suc­cess­ful in a five-year-old boy for a rare disease

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.