December 10, 2023 Sunday

Related news

September 19, 2023
September 10, 2023
July 11, 2023
June 18, 2023
May 5, 2023
March 29, 2023
March 24, 2023
March 19, 2023
March 17, 2023
March 2, 2023

അനസ്തേഷ്യ ഇല്ലാതെ ശസ്ത്രക്രിയ: കോട്ടയം മെഡിക്കൽ കോളജിന് വൻ നേട്ടം

Janayugom Webdesk
ഏറ്റുമാനൂർ
September 4, 2021 2:40 pm

അനസ്തേഷ്യ ഇല്ലാതെ ശസ്ത്രക്രിയ നടത്തി മെഡിക്കൽ കോളജ്. കോട്ടയം മെഡിക്കൽ കോളജ് എവേയ്ക്ക് ക്രീനിയോട്ടമി രീതിയൽ രണ്ട് ശസ്ത്രക്രിയകളാണ് നടത്തി വിജയമായത്. രോഗിയെ മയക്കാതെ തന്നെ തലച്ചോറിലെ മുഴ നീക്കി.കോട്ടയം മെഡിക്കൽ കോളജിലെ ന്യൂറോ സർജറി വിഭാഗത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിലാണ് രണ്ടു രോഗികളിൽ ഇപ്രകാരം ശസ്ത്രക്രിയ നടത്തിയെതെന്ന് ന്യൂറോ വിഭാഗം മേധാവി ഡോ. പി കെ ബാലകൃഷ്ണൻ അറിയിച്ചു.

 


ഇതുംകൂടി വായിക്കൂ: സ്വവര്‍ഗരതിയും ക്രോസ് ഡ്രസിങ് ലൈംഗികതയും വൈകൃതമെന്ന വിലയിരുത്തലുകള്‍: മെഡിക്കല്‍ കോഴ്സുകള്‍ക്കെതിരെ ആഞ്ഞടിച്ച് കോടതി


 

രോഗികളുടെ ആരോഗ്യനില തൃപ്തികരമാണന്നും അദ്ദേഹം പറഞ്ഞു.ഒരു വർഷം മുൻപ് കോട്ടയം മെഡിക്കൽ കോളജിൽ ഇത്തരത്തിെലൊരു ശസ്ത്രക്രിയ നടത്തിയിരുന്നു. എവേയ്ക്ക് ക്രീനി യോട്ടമി എന്നാണ് ഈ സർജറിയുടെ പേരെന്ന് അദ്ദേഹം പറഞ്ഞു.രോഗിയെ മയക്കാതെ ശസ്ത്രക്രിയ നടത്തുന്ന ഭാഗം മാത്രം മരപ്പിച്ചു ശസ്ത്രക്രിയക്കിടയിൽ രോഗിക്ക് കൈ കാലുകൾ അനക്കാനും സംസാരിക്കാനും സാധിക്കും.

 


ഇതുംകൂടി വായിക്കൂ: കരള്‍ മാറ്റിവെയ്ക്കല്‍; വേദന കുറഞ്ഞതും മുറിവിന്റെ പാടുകള്‍ തീരെയില്ലാത്തതുമായ റോബോട്ടിക് ശസ്ത്രക്രിയയ്ക്ക് പ്രചാരമേറുന്നു


 

അവയവങ്ങൾക്ക് പ്രശ്നങ്ങളുണ്ടായാതിരിക്കാൻ ഈ സമ്പ്രദായം ഏറെ ഫലപ്രദമാണ്. ബുധനാഴ്ച കടുത്തുരുത്തി സ്വദേശി പീറ്റർ (46) നും വ്യാഴാഴ്ച കൊടുങ്ങല്ലൂർ സ്വദേശി പ്രിൻസ് (49) നുമാണ് ശസ്ത്രക്രിയ നടത്തിയത്. ന്യൂറോ വിഭാഗം മേധാവി ഡോ. പി കെ ബാലകൃഷ്ണൻ, ഡോ. ടിനു രവി എബ്രഹാം, ഡോ.ഷാജു മാത്യൂ , ഡോ.വിനു വി, ഗോപാൽ ഡോ. ഫിലിപ് ഐസക് , ഡോ. ജിയോപോൾ, ഡോ. ഇർഫാൻ മുഹമ്മദ്, ഡോ.ഹാരീസ്, ഡോ. പാർത്ഥ്വാല , എന്നിവരാണ് രണ്ട് ശസ്ത്രക്രിയകളും നടത്തിയത്.

 

Eng­lish Sum­ma­ry: Surgery with­out anes­the­sia: A great achieve­ment for Kot­tayam Med­ical College

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.