December 5, 2023 Tuesday

Related news

December 4, 2023
December 4, 2023
December 4, 2023
December 4, 2023
December 3, 2023
December 3, 2023
December 3, 2023
December 3, 2023
December 3, 2023
December 3, 2023

സര്‍വേഫലങ്ങള്‍ : പഞ്ചാബില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയും, ബിജെപി നിലം തൊടില്ല, ആംആദ്മി പാര്‍ട്ടി മുന്നേറും

Janayugom Webdesk
ന്യൂഡല്‍ഹി
March 8, 2022 11:32 am

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളുടേയും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് തക‍ര്‍ന്നടിയും. ആം ആദ്മി പാര്‍ട്ടി ഭരണത്തിലെച്ത്തുമെന്നാണ് വിലയിരുത്തല്‍

ബിജെപി മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍സിങ്ങിന്‍റെ പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്നെങ്കിലും പഞ്ചാബിലെ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ അംഗീകരിച്ചിട്ടില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അട്ടിമറിയിലൂടെ ഭരണം പിടിക്കും എന്നാണ് പുറത്ത് വന്ന സര്‍വ്വേകളെല്ലാം പ്രവചിക്കുന്നത്. ഇത്തവണ ആം ആദ്മി പാര്‍ട്ടിക്ക് 100 സീറ്റാണ് ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. 111 സീറ്റ് വരേക്കും ആം ആദ്മിയുടെ നേട്ടം ഉയര്‍ന്നേക്കാം എന്നും സര്‍വ്വേ പ്രവചിക്കുന്നു

ഭരണകക്ഷിയായ കോണ്‍ഗ്രസ് പഞ്ചാബില്‍ തകര്‍ന്നടിയും എന്ന് ടുഡെയ്‌സ് ചാണക്യയുടെ സര്‍വ്വേ പറയുുന്നു. 117 നിയമസഭാ സീറ്റുകളുളള പഞ്ചാബില്‍ കോണ്‍ഗ്രസ് വെറും 10 സീറ്റുകളിലേക്ക് വീഴാനാണ് സാധ്യത. 7 സീറ്റുകള്‍ വരെ കോണ്‍ഗ്രസിന് അധികം കിട്ടിയേക്കാം എന്നും സര്‍വ്വേ പറയുന്നു. ബിജെപിക്ക് പഞ്ചാബില്‍ യാതൊരു ചലനവും സൃഷ്ടിക്കാനാകില്ലെന്നും സര്‍വ്വേ പ്രവചിക്കുന്നു. കേവലം ഒരു സീറ്റ് മാത്രമാണ് ബിജെപിക്ക് പഞ്ചാബ് നല്‍കാന്‍ സാധ്യത

കര്‍ഷകസമരം പഞ്ചാബില്‍ ബിജെപിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട് എന്നാണ് വിലയിരുത്തേണ്ടത്. ശിരോമണി അകാലിദള്‍ കോണ്‍ഗ്രസിന് പിന്നില്‍ മൂന്നാമത് എന്നും എന്നും ടുഡെയ്‌സ് ചാണക്യ സര്‍വ്വേ പ്രവചിക്കുന്നു. 6 സീറ്റുകള്‍ ശിരോമണി അകാലിദളിന് ലഭിച്ചേക്കും. 5 സീറ്റുകള്‍ വരെ കൂടുതല്‍ ലഭിച്ചേക്കാനും സാധ്യതയുണ്ട്. മറ്റ് പാര്‍ട്ടികള്‍ക്ക് പഞ്ചാബില്‍ 1 സീറ്റ് വരെയേ വിജയ സാധ്യത ടുഡേയ് ചാണക്യ സര്‍വ്വേ പ്രവചിക്കുന്നുളളൂ

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തങ്ങളുടെ കന്നിയങ്കത്തിൽ 23 സീറ്റുകളായിരുന്നു ആം ആദ്മിക്ക് ലഭിച്ചത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എം എൽ എമാരുടെ കൂട്ട കൊഴിഞ്ഞ് പോക്കായിരുന്നു പാർട്ടിയിൽ നടന്നത്.

തിരഞ്ഞെടുപ്പിനോടടുത്തും നിരവധി നേതാക്കൾ പാർട്ടിയിൽ നിന്നും രാജിവെച്ചിരുന്നു. എന്നാൽ ഇതൊന്നും ആം ആദ്മിയുടെ മുന്നേറ്റത്തെ ബാധിക്കില്ലെന്നാണ് സർവ്വേകൾ വ്യക്തമാക്കുന്നത്. പ്രീ പോൾ സർവ്വേകളും ആം ആദ്മിക്ക് പഞ്ചാബിൽ മികച്ച വിജയമാണ് പ്രവചിച്ചത്. അതേസമയം കോൺഗ്രസ് ക്യാമ്പിൽ ഇതിനോടകം തന്നെ അസ്വരസ്യങ്ങൾ ഉടലെടുത്തിട്ടുണ്ട്.

Eng­lish Summary:Survey results: Con­gress col­laps­es in Pun­jab, BJP los­es ground, Aam Aad­mi Par­ty moves ahead

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.