അതിജീവനം കേരളീയം: ലക്ഷ്യം കടന്ന് തൊഴിൽ

Web Desk

തിരുവനന്തപുരം:

Posted on October 31, 2020, 10:48 pm

അതിജീവനം കേരളീയം പദ്ധതിയിലൂടെ 16, 733 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയതിന്റെ പ്രഖ്യാപനം നാളെ നടക്കും. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുടെ വിവിധ പദ്ധതികള്‍ മുഖേന 15, 000 പേര്‍ക്ക് 100 ദിവസത്തിനുള്ളില്‍ തൊഴില്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ലക്ഷ്യം മറികടന്ന് സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒക്ടോബർ 30 വരെ 16, 733 ആളുകള്‍ക്ക് കുടുംബശ്രീയുടെ വിവിധ പദ്ധതികള്‍ വഴി തൊഴില്‍ നൽകാനായി.

സൂക്ഷ്മ സംരംഭങ്ങളിൽ 6965 പേർക്കും, ജനകീയ ഹോട്ടലുകളിൽ 613 പേർക്കും, ഡിസ്ഇന്‍ഫെക്ഷന്‍ ടീമുകളിൽ 78 പേർക്കും എറൈസ് ടീമുകളിൽ 80, എസ്‌വിഇപി വഴി 1172, ഡിഡിയുജികെവൈ വഴി 381, വിപണന കിയോസ്കുകള്‍ / ഹോംഷോപ് എന്നിവയിൽ 2620 പേർക്കു വീതവും തൊഴിൽ ലഭ്യമായി. മൃഗ സംരക്ഷണ രംഗത്ത് 2153 പേർക്കും കാര്‍ഷിക മൂല്യവര്‍ധിത ഉല്പന്ന സംരംഭങ്ങളിൽ 1503, പ്രാദേശിക തൊഴിലുകള്‍ സിഡിഎസുകള്‍ മുഖേന 974, മറ്റു വേതനാധിഷ്ഠിത തൊഴിലുകള്‍ മുഖാന്തരം 194 പേർക്കും തൊഴിൽ ലഭ്യമാക്കി. മുഖ്യമന്ത്രിയുടെ ലോക്കൽ എംപ്ലോയ്മെന്റ് അഷ്വറൻസ് പ്രോഗ്രാമിന്റെ ഭാഗമായി കുടുംബശ്രീ മുഖേന 50, 000 പേർക്ക് ഈ വർഷം തൊഴിൽ നൽകാനാണ് അതിജീവനം കേരളീയം എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നത്. റീബിൽഡ് കേരളയുടെ ഭാഗമായി 145 കോടി രൂപയും പ്ലാൻ ഫണ്ടിനത്തിലായി 20. 50 കോടി രൂപയുമാണ് ഈ പദ്ധതിക്കായി ചെലവഴിക്കുന്നത്.

ENGLISH SUMMARY: Sur­vival Ker­ala: Jobs beyond the tar­get

YOU MAY ALSO LIKE THIS VIDEO