19 April 2024, Friday

സൂര്യഗായത്രി കൊലക്കേസില്‍ വിധി നാളെ

Janayugom Webdesk
March 29, 2023 6:36 pm

തിരുവനന്തപുരത്തെ സൂര്യഗായത്രി കൊലക്കേസില്‍ നാളെ വിധി പറയും. പേയാട് ചിറക്കോണം വാറുവിളാകത്ത് വീട്ടിൽ അശോകൻ മകൻ അരുൺ (20) ആണ് കുറ്റാരോപിതന്‍. ജാമ്യപേക്ഷ നിരസിച്ചതിനാൽ തിരുവനന്തപുരം ജില്ലാ ജയിലിൽ വിചാരണ തടവുകാരനായി കഴിയുകയാണ് അരുണ്‍. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ വിഷ്ണുവാണ് വിധി പറയുക.

2021 ഓ​ഗ​സ്റ്റ്​ 30ന്​ ​ഉ​ച്ച​ക്ക് ര​ണ്ടോ​ടെ​യാ​യി​രു​ന്നു കേസിനാസ്പദമായ സം​ഭ​വം നടന്നത്. നെടുമങ്ങാട്, കരിപ്പൂര് ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകയ്ക്ക് താമസിച്ചിരുന്ന ശിവദാസ് — വത്സല ദമ്പതികളുടെ ഏകമകളായ സൂര്യഗായത്രി(20)യെ അരുണ്‍ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രേമനൈരാശ്യവും വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ശാ​രീ​രി​ക​വെ​ല്ലു​വി​ളി​ക​ളു​ള്ള വ്യ​ക്തി​ക​ളാ​ണ് സൂ​ര്യ​യു​ടെ മാ​താ​പി​താ​ക്ക​ൾ. അ​ടു​ക്ക​ള​വാ​തി​ലി​ലൂ​ടെ അ​ക​ത്തു​ക​ട​ന്ന അ​രു​ണ്‍ സൂ​ര്യ​യെ ത​ല​ങ്ങും വി​ല​ങ്ങും കു​ത്തു​ക​യാ​യി​രു​ന്നു. മ​ക​ളെ ആ​ക്ര​മി​ക്കു​ന്ന​തു​ക​ണ്ട്​ മാ​താ​വ്​ വ​ത്സ​ല ത​ട​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​വ​രെ​യും അ​രു​ണ്‍ കു​ത്തി. സൂ​ര്യ​യു​ടെ ത​ല​മു​ത​ല്‍ കാ​ലു​വ​രെ 33 ഇ​ട​ങ്ങ​ളി​ലാ​ണ് അ​രു​ണ്‍ കു​ത്തി​യ​ത്. ത​ല ചു​മ​രി​ല്‍ ഇ​ടി​ച്ച് പ​ല​വ​ട്ടം മു​റി​വേ​ൽ​പി​ച്ചു. സൂ​ര്യ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​ട്ടും കുത്തി മുറിവേല്‍പ്പിക്കുകയായിരുന്നു.

കേസില്‍ 39 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 64 രേഖകളും 49 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദ്ദീനാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്. അ​ഖി​ല ലാ​ല്‍, ദേ​വി​ക മ​ധു, മോ​ഹി​ത മോ​ഹ​ന്‍ എ​ന്നി​വ​രും പ്രോസിക്യൂഷന്‍ അഭിഭാഷകസംഘത്തിലുണ്ടായിരുന്നു. ക്ലാ​ര​ൻ​സ് മി​രാ​ൻ​ഡ, പ​രു​ത്തി​പ്പ​ള്ളി സു​നി​ൽ​കു​മാര്‍ എന്നിവരാണ് പ്ര​തി​ഭാ​ഗം അഭിഭാഷകര്‍.

 

Eng­lish Sam­mury: Thiru­vanan­tha­pu­ram surya­gay­athri mur­der-case Judg­ment tomorrow

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.