Web Desk

ന്യൂഡല്‍ഹി

July 24, 2021, 3:05 pm

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര: സൂര്യകുമാർ യാദവും പൃഥ്വി ഷായും ടീമിലേക്ക്‌

Janayugom Online

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിലേക്ക്‌ സൂര്യകുമാർ യാദവ്, പൃഥ്വി ഷാ എന്നിവരെ ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ടിനെതിരെ അടുത്ത മാസം ആരംഭിക്കുന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലാണ് ഇരുവരെയും ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ബിസിസിഐ ഔദ്യോഗിക അറിയിപ്പൊന്നും നൽകിയിട്ടില്ല.

ശ്രീലങ്കക്കെതിരെ സൂര്യകുമാർ യാദവും പൃഥ്വി ഷായും പുറത്തെടുത്ത ബാറ്റിംഗ് മികവാണ് ടെസ്റ്റ് ടീമിലേക്കുള്ള വഴി തുറന്നത്. ഇതുകൂടാതെ നിലവിൽ ഇന്ത്യൻ ടീമിലുള്ള മൂന്ന് പേർ പരിക്കേറ്റിരുന്നു. ഇതും ഇരുവര്‍ക്കും തുണയായി. ഓപ്പണർ ശുഭ്മാൻ ഗില്ലിനാണ് പരിക്കേറ്റത്. പൃഥ്വി ഷായെ ഓപ്പണർ റോളിലേക്ക് പരിഗണിക്കാൻ കാരണം ഗില്ലിന്റെ പരിക്കാണ്. പൃഥ്വി ഷായ്ക്ക് പുറമെ ദേവ്ദത്ത് പടിക്കലിനെയും പരിഗണിച്ചിരുന്നുവെങ്കിലും നിലവിലെ ഫോമും വിദേശത്തുള്ള അനുഭവവും പൃഥ്വിഷായ്ക്ക് അവസരമൊരുക്കി. വാഷിങ്ടൺ സുന്ദർ, ആവേശ് ഖാൻ എന്നിവരാണ് പരിക്കേറ്റ് പുറത്തായ മറ്റ് രണ്ട് താരങ്ങള്‍.

ശ്രീലങ്കക്കെതിരെ നടന്ന മൂന്ന് ഏകദിന മത്സരങ്ങളില്‍ നിന്ന് സൂര്യകുമാർ യാദവ് 124 റണ്‍സ് നേടിയിരുന്നു. അവസാന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും അര്‍ധസെഞ്ചുറിക്കരികെ പുറത്തായി. പൃഥ്വി ഷാ 103 റണ്‍സും അടിച്ചുകൂട്ടിയിരുന്നു. ആദ്യ ഓവറുകളില്‍ മികച്ച സ്ട്രെെക്ക് റേറ്റില്‍ ബൗളര്‍മാരെ നേരിടുന്നതില്‍ പൃഥ്വി ഷാ വളരെ പ്രശംസ നേടിയിരുന്നു.

Eng­lish sum­ma­ry: Suryaku­mar, Prithvi Shaw, going to England

You may also like this video: