ഇല്ലിനോയ്ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡോ അമേരിക്കന്‍ ഡമോക്രാറ്റിക് ഓര്ഗനൈസേഷന് പ്രസിഡന്റായി സൂസന് പട്ടേലിനെ തിരഞ്ഞെടുത്തു. സൗത്ത് ഏഷ്യന്‍ അമേരിക്കക്കാരുടെ ഇടയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിന് ഓര്ഗനൈസേഷന് കഴിയുമെന്ന് പുതിയതായി ചുമതലയേറ്റ സൂസന് പറഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് എല്ലാവരുടേയും പിന്തുണ സൂസന് അഭ്യര്‍ത്ഥിച്ചു.
എബിന് കുരിയാക്കോസാണ് സംഘടനയുടെ വൈസ് പ്രസിഡന്റ്. സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ പോളസി ആന്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സര്‍വ്വെ അനുസരിച്ച് 290000 സൗത്ത് ഏഷ്യയില്‍ നിന്നുള്ളവര്‍ ഇല്ലിനോയ് സംസ്ഥാനത്തുള്ളതായി പറയുന്നു. അതിവേഗത്തില്‍ വര്‍ദ്ധിച്ചുവരുന്ന ജനവിഭാഗമാണ് സൗത്ത് ഏഷ്യന്‍ അമേരിക്കന്സെന്നും സര്‍വ്വെ ചൂണ്ടിക്കാണിക്കുന്നു. കുടിയേറ്റക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇന്തൊ അമേരിക്കന്‍ ഡമോക്രാറ്റിക് ഓര്‍ഗനൈസേഷനെന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ പറഞ്ഞു.
English Summary: Susan Patel as President of the Indo-American Democratic Organization.
you may also like video;