Web Desk

മുംബൈ

June 16, 2020, 9:43 pm

സുശാന്ത് സിങ് രാജ്പുത്തിന്റെ ബന്ധുവായ യുവതി മരിച്ച നിലയിൽ

Janayugom Online

കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ അടുത്ത ബന്ധു സുധാ ദേവി മരിച്ച നിലയിൽ. സുശാന്ത് സിങിന്റെ കസിന്റെ ഭാര്യയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ മരണവിവരം അറിഞ്ഞതിന് ശേഷം ഭക്ഷണം കഴിക്കുന്നത് സുധാദേവി നിർത്തിയിരുന്നുവെന്നും അവർ ദു:ഖത്തിലായിരുന്നുവെന്നുമാണ് ബന്ധുക്കൾ പറയുന്നത്.

മുംബൈയിലെ പവൻ ഹാൻസ് ശ്മശാനത്തിൽ തിങ്കളാഴ്ച സുശാന്ത് സിങിനെ സംസ്കരിച്ചിരുന്നു. ചലച്ചിത്ര മേഖലയിലെ പ്രമുഖർ സുശാന്തിന് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയിരുന്നു. ബോളിവുഡ് താരങ്ങൾക്കിടയിലെ കിടമത്സരം നടന്‍ സുശാന്ത് സിംഗിനെ മാനസിക സമ്മർദത്തിലേക്ക് നയിച്ചോ എന്ന് അന്വേഷിക്കുമെന്ന് മുംബൈ പൊലീസ് പറഞ്ഞു.

ആത്മഹത്യ തന്നെയെങ്കിലും, താരങ്ങൾ തമ്മിലുള്ള മത്സരം സുശാന്തിനെ വിഷാദത്തിന് അടിമയാക്കിയെന്ന് സൂചിപ്പിക്കുന്ന വാർത്തകൾ വന്നിരുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളാണ് അന്വേഷിക്കുകയെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അറിയിച്ചു. സുശാന്ത് സിങിനെ കൊലപ്പെടുത്തിയതാണെന്ന് മാതൃസഹോദരൻ ആരോപിച്ചിരുന്നു.

eng­lish sum­ma­ry: susanth singh’s rel­a­tive com­mit­ted suicide

you may also like this video: