സുശാന്ത് സിംഗിന്റെ മരണം അന്വേഷിക്കുന്ന പട്ന എസ്പി നിര്‍ബന്ധിത ക്വാറന്റീന്‍

Web Desk

മുംബൈ

Posted on August 03, 2020, 12:31 pm

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം അന്വേഷിക്കുന്ന പട്ന എസ്പി വിനയ് തിവാരിക്ക് നിര്‍ബന്ധിത ക്വാറന്റീന്‍. ബലം പ്രയോഗിച്ച് ഐപിഎസ് ഉദ്യോഗസ്ഥനെ ക്വാറന്റീൻ ചെയ്യുകയായിരുന്നെന്ന് ബിഹാർ ഡിജിപി ട്വീറ്റ് ചെയ്തു. പട്നയില്‍ നിന്ന് മുബൈയിലേക്ക് സുശാന്തിന്റെ മരണം അന്വേഷിക്കാന്‍ എത്തിയ വിനയ് തിവാരിയെ ജോലിയിലേക്ക് കടക്കും മുൻപ് കോർപ്പറേഷൻ ഉദ്യോഗസ്ഥരെത്തി കൈയില്‍ സീല്‍ പതിപ്പിക്കുകയായിരുന്നു.

പിന്നീട് രാത്രിയോടെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയും ചെയ്തു. മാധ്യപ്രവര്‍ത്തകരെ കണ്ട ശേഷം ജോലിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങിയ വിനയ് തിവാരിയെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നടപടിയെന്ന പേരില്‍ കോർപ്പറേഷൻ അധികൃതര്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ ആക്കിയത്. എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സുശാന്തിന്റെ മരണം മുബൈ പൊലീസ് തന്നെ അന്വേഷിക്കണമെന്ന നിലപാടില്‍ നില്‍കുകയായിരുന്നു.

ബിഹാര്‍ പൊലീസ് പട്നയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും സംഭവം നടന്ന പരിധിയിലെ പൊലീസിനും കോടതിക്കുമാണ് അധികാരമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കേസ് സിബിഐക്ക് വിടണമെന്ന് ഒരു കൂട്ടര്‍ ആരോപിച്ചിരുന്നു. കേസ് രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന് ആരോപിച്ച അനിൽ ദേശ്മുഖ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് എത്തിയിരുന്നു.

ENGLISH SUMMARY:sushant singh case inves­ti­gat­ing sp in com­pul­so­ry quar­an­tine
You may also like this video