സുശാന്ത് കേസ് സിബിഐ അന്വേഷിക്കും

Web Desk

മുംബൈ

Posted on August 05, 2020, 3:20 pm

സുശാന്ത് സിങ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം സിബിഐക്ക്. കേസ് അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറങ്ങും. സര്‍ക്കാര്‍ തീരുമാനത്തെ കോടതിയെ അറിയിച്ചത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്താണ്.

മുംബൈ പൊലീസിന്റെ അന്വേഷണം ഇഴയുന്നതിനിടെ സുശാന്തിന്റെ പിതാവിന്റെ അഭ്യര്‍ഥന പരിഗണിച്ചാണ് കേസ് സിബിഐയ്ക്ക് കൈമാറാൻ സുപാര്‍ശ ചെയ്തത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പട്നയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് മുംബൈയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നടി റിയാ ചക്രവര്‍ത്തി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് തുഷാര്‍ മെഹ്ത ഇക്കാര്യം അറിയിച്ചത്.

മകന്റെ അക്കൗണ്ടില്‍ നിന്ന് റിയ ചക്രവര്‍ത്തി 15 കോടി രൂപ അനധികൃതമായി കൈമാറ്റം ചെയ്യുകയും മാനസികമായി ഉപദ്രവിക്കുകയും ചെയ്തതായി പരാതിയില്‍ സുശാന്തിന്റെ പിതാവ് ആരോപിച്ചു. തനിക്കെതിരെ ബിഹാര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം മുംബൈയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടായിരുന്നു റിയയുടെ ഹര്‍ജി.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐയ്ക്ക് വിട്ട തീരുമാനത്തെ നടന്റെ കുടുംബം സ്വാഗതം ചെയ്തു. നടന്റെ സഹോദരി ഇതറിയിച്ച് ട്വീറ്റ് കുറിച്ചു.

ENGLISH SUMMARY: sushanth case cbi enquires

YOU MAY ALSO LIKE THIS VIDEO