ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പൂട് മ‑രിച്ച നിലയിൽ. മുബൈയിലെ വസതിയിലാണ് ഇദ്ദേഹത്തെ തൂ-ങ്ങി മ‑രിച്ച നിലയിൽ കണ്ടെത്തിയത്. 34 വയസ്സായിരുന്നു. ഇന്ത്യൻ ക്രിക്കറ്റർ ധോണിയുടെ ജീവിത കഥ പറയുന്ന ‘എംഎസ് ധോണി ദി അൺടോൾഡ് സ്റ്റോറി’ യിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമായിരുന്നു സുശാന്ത്. പത്തോളം സിനിമകളിലും നിരവധി ടെലിവിഷൻ ഷോകളിലും സജീവ സാന്നിധ്യമായിരുന്നു.
അഞ്ചു ദിവസം മുൻപ് അദ്ദേഹത്തിന്റെ മാനേജരായ ദിശ സാലിയാനെയും മ‑രിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അടുത്തടുത്ത ദിവസങ്ങളിൽ നടന്ന സുശാന്തിന്റെയും മാനേജരുടെയും മ‑ര-ണം ദുരൂഹത ഉണർത്തുന്നുണ്ട്. പോ-ലീസ് താരത്തിന്റെ വീട്ടിൽ എത്തി വിശദമായ പരിശോധന നടത്തി വരുകയാണ്. ലോക്ക്ഡൗൺ സമയത്ത് സുശാന്ത് ബാന്ദ്രയിലെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം എന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
ബോളിവുഡിനെ ഞെട്ടിച്ചുകൊണ്ട് നടൻ സുശാന്ത് ആ‑ത്മഹ‑ത്യ ചെയ്ത വാർത്ത വരുന്നതിനു പിന്നാലെ മുൻ മാനേജർ ദിഷ സാലിയാനു ഏതാനും ദിവസങ്ങൾക്ക് മുൻപ് ആ‑ത്മഹ‑ത്യ ചെയ്തതും ദുരൂഹത ഉയർത്തുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് പോ-ലീസ് അറിയിച്ചു.
ഇവർ തമ്മിൽ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നോ എന്നതാവും പ്രധാനമായും അന്വേഷിക്കുക. 34 കാരനായ സുശാന്തിനെ മുംബൈ ബാന്ദ്രയിലുള്ള വീട്ടിലാണ് ഞായറാഴ്ച തൂ-ങ്ങി മ‑രിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ ഇദ്ദേഹത്തിന് കടുത്ത മാനസിക സമ്മർദ്ദം ഉണ്ടായിരുന്നതായി സുഹൃത്തുകൾ പറയുന്നു എന്ന റിപ്പോർട്ടുകളും ഉണ്ട്. അതിനെ ശരി വയ്ക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ ട്വിറ്റർ പ്രൊഫൈലിന്റെ കവർ ഫോട്ടോ നൽകുന്ന സൂചന. പ്രശസ്ത ചിത്രകാരനായ വിൻസെന്റ് വാൻ ഗോവിന്റെ അതി പ്രശസ്തമായ പെയിങ്ങിംഗ് സ്റ്റാറി നൈറ്റ്സ് ആണ് സുശാന്ത് തന്റെ ട്വിറ്റർ കവർ ചിത്രമായി നൽകിയിരിക്കുന്നത്.
1889ൽ കടുത്ത മാനസിക സമ്മർദ്ദത്തിന് ചികിത്സ തേടുന്ന സമയത്താണ് വിൻസെന്റ് വാൻ ഗോ ഈ പെയിന്റിംഗ് പൂർത്തിയാക്കിയത്. 1890ൽ വിൻസെന്റ് വാൻ ഗോയും ജീവനൊ-ടുക്കുകയായിരുന്നു. അതേസമയം സുശാന്തിന്റെ വീട്ടിൽ നിന്ന് മരുന്നുകളുടെ കുറിപ്പടികളും കണ്ടെടുത്തതായി പോ-ലീസ് കമ്മീഷണർ വിനയ് പറഞ്ഞു.
ENGLISH SUMMARY: sushanth cover photo in twitter
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.