സുശാന്തിന്റെ മരണം; റിയയ്ക്ക് എതിരെ കുരുക്ക് മുറുക്കി നടന്റെ മുൻ കാമുകി

Web Desk

മുംബൈ

Posted on July 30, 2020, 9:30 am

ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മരണത്തില്‍ പ്രതിയായ റിയാ ചക്രവര്‍ത്തിക്കെതിരെ നടന്റെ മുൻ കാമുകി അങ്കിത ലോഖണ്ടെ മൊഴി നല്‍കിയതായി വിവരം. റിയ തന്നെ ഉപദ്രവിക്കുന്നുണ്ടെന്ന് സുശാന്ത് അങ്കിതയോട് പറഞ്ഞിരുന്നതായി സൂചന.

സുശാന്ത് അയച്ച ടെക്സ്റ്റ് മെസേജുകള്‍ അങ്കിത പൊലീസിന് കൈമാറിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് ശരിവയ്ക്കുന്ന രീതിയില്‍ അങ്കിത തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.

അതേ സമയം, നടൻ സുശാന്ത് സിംഗ് ര‌‌ജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പാട്നയിൽ നിന്ന് മുംബയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി റിയ ചക്രബർത്തി സുപ്രീംകോടതിയെ സമീപിച്ചു.

ENGLISH SUMMARY: sushanth death; ankitha’s post

YOU MAY ALSO LIKE THIS VIDEO