നടന് സുശാന്ത് സിംഗിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്ന സാഹചര്യത്തില്‍
സുശാന്ത്മായുള്ള അവസാന സംഭാഷണത്തെ കുറിച്ച് തുറന്നു പറഞ്ഞ് പിതാവ് കൃഷ്ണ സിംഗ്. വിവാഹത്തെകുറിച്ച് സുശാന്ത് സൂചന നല്‍കിയിരുന്നുവെന്നും അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും പിതാവ് അഭിമുഖത്തില്‍ വ്യക്തമാക്കി.
‘വിവാഹത്തെക്കുറിച്ച് സുശാന്ത് പറഞ്ഞു. എന്നാല്‍ കോവിഡ് ഭീതി വിട്ടൊഴിയാതെ വിവാഹം നടത്താന്‍ താല്പര്യമില്ലെന്നും പറഞ്ഞു. ഫെബ്രുവരിയില്‍ നടത്താമെന്നാണ് പറഞ്ഞത്. എന്നാല്‍ ആരെയാണ് വിവാഹം കഴിക്കുന്നതെന്ന് പറഞ്ഞില്ല. ആ പെണ്കുട്ടായാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല’. പിതാവിനെ കൂടാതെ അടുത്ത ബന്ധുവിനോടും സുശാന്ത് വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു.
ബന്ധുക്കളെല്ലാം ചേര്‍ന്ന് മുംബൈയില്‍ സുശാന്തിനും ഭാവി വധുവിനും ഒരു വിരുന്നൊരുക്കാനും പദ്ധതിയിട്ടിരുന്നതായും പിതാവ് വെളിപ്പെടുത്തി. റിയ ചക്രബര്‍ത്തിയുമായുള്ള ബന്ധത്തെക്കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്നും നടി അങ്കിത ലൊഖാന്‍ഡെയുമായുള്ള പ്രണയത്തെക്കുറിച്ച് മാത്രമാണ് സുശാന്ത് പറഞ്ഞിട്ടുള്ളതെന്നും പിതാവ് കൃഷ്ണ സിംഗ് പറയുന്നു. ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഇവര്‍ വേര്‍പിരിയുകയായിരുന്നു. താനും സുശാന്തും നവംബറില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് റിയ പൊലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞത്.
വിവാഹത്തിന് ശേഷം ഒരുമിച്ച് താമസിക്കാന്‍ പുതിയൊരു വീടുവാങ്ങാനും പദ്ധതിയിട്ടിരുന്നു. എന്നാല്‍ ലോക്ക് ഡൗണിനിടെ വഴക്കുണ്ടാവുകയും സുശാന്തിന്റെ വീട് വിട്ട് പോരുകയും ചെയ്തു. എന്നാല്‍ അതിന് ശേഷവും സുശാന്തും റിയയും ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. മരിക്കുന്നതിന്റെ അന്ന് പോലും സുശാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് റിയ പറഞ്ഞു. ജൂണ്‍ 14 നാണ് ബാന്ദ്രയിലുള്ള വസതിയില്‍ സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷാദരോഗത്തെ തുടര്‍ന്നുള്ള മാനസിക പ്രശ്നങ്ങള്‍ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് നിഗമനം. അതേ സമയം സുശാന്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.
English summary; Sushant said he wanted to get married in February
You may also like this video;