സുശാന്തിന്റെ മരണം; കേസ് പുതിയ വഴിത്തിരിവിലേയ്ക്ക്

Web Desk

മുംബൈ

Posted on July 29, 2020, 9:08 am

ബോളിവുഡ് നടന്‍ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പുതിയ വഴിത്തിരിവ്. സുശാന്തിന്റെ മുന്‍ കാമുകിക്കെതിരെ ബിഹാര്‍ പൊലീസ് കേസെടുത്തു. സുശാന്തിന്റെ പിതാവ് നല്‍കിയ പരാതിയില്‍ മേലാണ് മുന്‍ കാമുകിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. നടി റിയാ ചക്രവര്‍ത്തിക്കും മാതാപിതാക്കള്‍ക്കുമെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

റിയയുടെ അച്ഛൻ,അമ്മ, സഹോദരന്‍, സുശാന്തിന്റെ മുന്‍ മാനേജര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സുശാന്തയും റിയയും തമ്മില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതായി സംശയമുണ്ടെന്നും പിതാവ് പരാതിയില്‍ പറയുന്നു. ആത്മഹത്യ പ്രേരണ, പണം തട്ടല്‍, ഭീക്ഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേ സമയം, ബോളിവുഡിലെ മുതിര്‍ന്ന സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. അടുത്താഴ്ച കരണ്‍ ജോഹറിനെയും ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. കരണ്‍ ജോഹറിന്റെ ഉടമസ്ഥതയിലുളള പ്രൊഡക്ഷന്‍ സിഇഒ അപൂര്‍വ്വ മെഹ്തയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടു.

സുശാന്തിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതില്‍ സംവിധായകന്‍ കരണ്‍ ജോഹറിനും നിര്‍മ്മാതാവ് ആദിത്യ ചോപ്രയ്ക്കും പങ്കുണ്ടെന്ന് കങ്കണ ആരോപിച്ചിരുന്നു. മാത്രമല്ല, സുശാന്ത് ഒരു മോശം നടനാണെന്ന് പ്രഖ്യാപിച്ച് കരണ്‍ ജോഹര്‍, സുഹൃത്ത് ആദിത്യ ചോപ്രയ്ക്ക് വേണ്ടി സുശാന്തിനെ തകര്‍ക്കാന്‍ കൂട്ടുനിന്നുവെന്നും കങ്കണ പറഞ്ഞിരുന്നു. മാത്രമല്ല ആദിത്യ ചോപ്രയ്ക്ക് സുശാന്തിനോട് പകയുണ്ടെന്നും കങ്കണ ആരോപിച്ചിരുന്നു.

ENGLISH SUMMARY: sushanth singh death more updates

YOU MAY ALSO LIKE THIS VIDEO